Volodymyr Zelensky | റഷ്യയെ പരാജയപ്പെടുത്താന്‍ ബ്രിടന്റെ പുതിയ കണ്‍സര്‍വേറ്റീവ് നേതാവ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ലിസ് ട്രസുമായുള്ള സഹകരണത്തിന്റെ തുടക്കത്തിനായി കാത്തിരിക്കുന്നു: സെലെന്‍സ്‌കി
കീവ്: (www.kasargodvartha.com) ബ്രിടന്റെ പുതിയ കണ്‍സര്‍വേറ്റീവ് നേതാവ് ലിസ് ട്രസ് റഷ്യയെ പരാജയപ്പെടുത്താന്‍ യുക്രൈനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈന്‍ പ്രസിഡന്റ് വോലോഡിമര്‍ സെലെന്‍സ്‌കി. ലിസ് ട്രസുമായുള്ള സഹകരണത്തിന്റെ തുടക്കത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
'നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനും, റഷ്യന്‍ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. യുക്രൈന്‍ ജനതയ്ക്ക് നിങ്ങളെ നന്നായി അറിയാം, നിങ്ങള്‍ യൂറോപ്യന്‍ രാഷ്ട്രീയത്തിന്റെ നന്മയുടെ വശം ചേര്‍ന്ന് നില്‍ക്കുന്നു. നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം' -എന്ന് സെലെന്‍സ്‌കി തന്റെ ദൈനംദിന പ്രസംഗത്തില്‍ പറഞ്ഞു. റഷ്യയുടെ അധിനിവേശം ആരംഭിച്ചത് മുതല്‍ ബ്രിടന്‍ യുക്രൈന്റെ ഉറച്ച സഖ്യകക്ഷിയാണ്.
ലിസ് ട്രസ് ബ്രിടന്റെ 3-ാമത്തെ വനിത പ്രധാനമന്ത്രി; ബോറിസ് ജോണ്‍സന്‍ ചൊവ്വാഴ്ച സ്ഥാനമൊഴിയും
Keywords: News, World, Ukraine, Ukraine war, Russia, Help, Volodymyr Zelensky Hopes Liz Truss Will Help Ukraine 'Thwart' Russia.