city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമ്പത്തിന്റെ കാര്യത്തില്‍ കോലി രാജാവ് തന്നെ; ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലെ ഏക ഇന്ത്യന്‍ താരം, കായികരംഗത്തെ ഏറ്റവും വരുമാനമുള്ള താരമായി മെസി, ആദ്യ 100 പേരില്‍ ഇടംപിടിച്ച ഏക വനിതാ താരം സെറീന വില്യംസ്

ദില്ലി: (www.kasargodvartha.com 13.06.2019) ലോക കായികരംഗത്ത് ഏറ്റവും വരുമാനമുള്ള താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തിറക്കി. ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ താരം ലിയോണല്‍ മെസിയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ശമ്പള ഇനത്തിലും പരസ്യ കരാറുകളിലുമായി കഴിഞ്ഞ വര്‍ഷം മെസി നേടിയ വരുമാനം 881 കോടി രൂപയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 756 കോടി രൂപയാണ് റൊണാള്‍ഡോയുടെ ആകെ വരുമാനം. 728 കോടി രൂപയുമായി ബ്രസീല്‍ താരം നെയ്മര്‍ മൂന്നാം സ്ഥാനത്തെത്തി.

സമ്പത്തിന്റെ കാര്യത്തില്‍ കോലി രാജാവ് തന്നെ; ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലെ ഏക ഇന്ത്യന്‍ താരം, കായികരംഗത്തെ ഏറ്റവും വരുമാനമുള്ള താരമായി മെസി, ആദ്യ 100 പേരില്‍ ഇടംപിടിച്ച ഏക വനിതാ താരം സെറീന വില്യംസ്

പട്ടികയിലുള്ള ഏക ഇന്ത്യന്‍ താരം വിരാട് കോലിയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 173 കോടി രൂപയുമായി എണ്‍പത്തിമൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍. സമ്പത്തിന്റെ കാര്യത്തിലും കോലി രാജാവ് തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

മെക്‌സിക്കന്‍ ബോക്‌സിംഗ് താരം സോള്‍ അല്‍വാരസ് നാലാം സ്ഥാനത്തും ലോക ടെന്നീസ് താരം റോജര്‍ ഫെഡറര്‍ അഞ്ചും സ്ഥാനത്തും എത്തി. ആദ്യ 100 പേരില്‍ ഇടംപിടിച്ച ഏക വനിതാ താരം സെറീന വില്യംസാണ്. അറുപത്തിമൂന്നാം സ്ഥാനത്താണ് സെറീന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, World, news, Football, cricket, New Delhi, India, Fobes magazine, Virat Kohli, Messi, Christiano Ronaldo, Virat Kohli is the only Indian in the list released by Forbes magazine, the highest earning players in sports

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia