ചെക്ക് റിപ്പബ്ലിക്കിലേക്കുള്ള വി എഫ് എസ് ഗ്ലോബലിന്റെ വിസ അപേക്ഷാ കേന്ദ്രം തിരുവനന്തപുരത്ത്
Jun 1, 2017, 21:29 IST
തിരുവനന്തപുരം: (www.kasargodvartha.com 01/06/2017) കേരളത്തില്‍നിന്ന് ചെക്ക് റിപ്പബ്ലിക്കിലേക്കുള്ള സഞ്ചാരികളുടെ വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനായി ചെക്ക് റിപ്പബ്ലിക്കിന്റെ എംബസിയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന വി എഫ് എസ് ഗ്ലോബലും ചേര്‍ന്ന് തിരുവനന്തപുരത്ത് തങ്ങളുടെ വിസ ആപ്ലിക്കേഷന്‍ കേന്ദ്രത്തിനു തുടക്കമിട്ടു. ഇന്ത്യയിലാകമാനം 14 ചെക്ക്‌റിപ്പബ്ലിക്ക് വിസ ആപ്ലിക്കേഷന്‍ കേന്ദ്രങ്ങളാനുള്ളത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തിലെ ആദ്യ ചെക്ക് റിപ്പബ്ലിക്ക് വിസ ആപ്ലിക്കേഷന്‍ കേന്ദ്രം കൊച്ചിയില്‍ ആരംഭിച്ചിരുന്നു.
ചെക്ക് പാര്‍ലമെന്റിലെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിന്റെ ഡെപ്യൂട്ടി സ്പീക്കര്‍ റാഡെക്ക് വോണ്‍ഡ്രാസെക്കിന്റെ സാന്നിധ്യത്തില്‍, ഇന്ത്യയിലെ ചെക്ക്‌റിപ്പബ്ലിക്ക് അംബാസഡര്‍ മിലന്‍ ഹൊവോര്‍ക്ക ജൂണ്‍ ഒന്നിന് പുതിയ ചെക്ക് റിപ്പബ്ലിക്ക് വിസ ആപ്ലിക്കേഷന്‍ കേന്ദ്രം കഴക്കൂട്ടത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യാസന്ദര്‍ശനം നടത്തുന്ന ചെക്ക് പാര്‍ലമെന്റ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. ടെക്നോപാര്‍ക്കിനടുത്ത് കഴക്കൂട്ടത്തുള്ള ഏഷ്യാറ്റിക്ക് ബിസിനസ് സെന്ററിലെ ഒന്നാം നിലയിലാണ് ചെക്ക് റിപ്പബ്ലിക്ക് വിസ ആപ്ലിക്കേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുക.
ചെക്ക് റിപ്പബ്ലിക്കിനായി വി എഫ് എസ് ഗ്ലോബല്‍ ഇന്ത്യയില്‍ തുറക്കുന്ന പതിനാലാമത്തെ വിസ ആപ്ലിക്കേഷന്‍ കേന്ദ്രമാണ് ഇത്. ഇന്ത്യയില്‍ നിന്ന് ചെക്ക് റിപ്പബ്ലിക്കിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് മുന്‍ നിര്‍ത്തി തുറന്നിട്ടുള്ള പുതിയവിസ ആപ്ലിക്കേഷന്‍ കേന്ദ്രത്തിന്റെ സേവനങ്ങള്‍ ആ രാജ്യത്തേക്ക് പറക്കുന്ന കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏറെ സഹായകരമാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, World, Tourism, Top-Headlines, News, Inauguration, Office, VFS Global Launches Czech Republic Visa Application Centre in Thiruvananthapuram