city-gold-ad-for-blogger

ഇറാൻ യുദ്ധം: 250 ദിവസം കര കാണാതെ യുദ്ധക്കപ്പലിൽ നാവികർ; 'ജോലി കാലാവധി നീട്ടിയതിനെ തുടർന്ന് മാനസിക നില തകർന്ന ഒരാള്‍ കടലിലേക്ക് ചാടാൻ ശ്രമിച്ചു', യുഎസ്എസ് എബ്രഹാം ലിങ്കണിൽ ദുരിതമെന്ന് റിപ്പോര്‍ട്ട്

 US Navy sailors face severe hardship after 250 days at sea on USS Abraham Lincoln; families express outrage
Photo Credit: X/ Vote Vets

● നാവികരുടെ മരണസംഖ്യ വർധിച്ചതായും ചിലർ ജീവനൊടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ട്
● സാൻ ഡിയേഗോയിൽ കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി
● 2025 നവംബർ 21-നാണ് കപ്പൽ സാൻ ഡിയേഗോയിൽ നിന്ന് പുറപ്പെട്ടത്
● നാവികരുടെ ജോലി കാലാവധി 2026 മേയ് മാസത്തിൽ അവസാനിച്ചിരുന്നു

വാഷിങ്ടൺ: (KasargodVartha) യുഎസിൻ്റെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ നാവികർ ദുരിതത്തിലെന്ന് റിപ്പോർട്ട്. ഒൻപത് മാസത്തോളമായി കടലിൽ കഴിയുന്ന യുദ്ധക്കപ്പലിലെ നാവികരുടെ മരണസംഖ്യ വർധിക്കുകയും ഏതാനും പേർ ജീവനൊടുക്കുകയും ചെയ്തതായി ഇവരുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മിലിറ്ററി ടൈംസ് റിപ്പോർട്ട് ചെയ്തു. മാനസിക സമ്മർദത്തിലൂടെയാണ് നാവികർ കടന്നുപോകുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 250 ദിവസം തുടർച്ചയായി കരയിലെത്താതെ കടലിൽ തുടർന്നെന്ന റെക്കോർഡിലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. അയ്യായിരത്തോളം നാവികരും മറീനുകളുമാണ് കപ്പലിലുള്ളത്.

കുടുംബാംഗങ്ങളുടെ പ്രതിഷേധം

നാവികരുടെ ജീവിതത്തെച്ചൊല്ലി, 2026 ഓഗസ്റ്റ് 6 വ്യാഴാഴ്ച സാൻ ഡിയേഗോയിലെ ടൗൺ ഹാളിൽ ഇവരുടെ കുടുംബാംഗങ്ങളും നാവിക ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായെന്ന് സ്റ്റാർസ് ആൻഡ് സ്ട്രൈപ്സും റിപ്പോർട്ടു ചെയ്തു. 'ഞാൻ നാളെ രാവിലെ എഴുന്നേൽക്കില്ലെന്ന് പ്രതീക്ഷിക്കുന്നു' എന്ന് തൻ്റെ ഭർത്താവ് സന്ദേശം അയച്ചതായി ഒരു സ്ത്രീ നേവി ആക്ടിങ് സെക്രട്ടറി ഹങ് ചൗവിനോട് പറഞ്ഞു. നാവികരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്. സൈന്യത്തിനോടുണ്ടായിരുന്ന വിശ്വാസം ഇല്ലാതാക്കുകയാണെന്ന് മറ്റൊരു നാവികൻ്റെ കുടുംബാംഗങ്ങളും ആരോപിച്ചു.

കപ്പലിൽ നിന്ന് ചാടാൻ ശ്രമം

കപ്പലിലെ ജോലി നീട്ടിയതോടെ ഒരു നാവികൻ കപ്പലിൻ്റെ മുകളിൽനിന്ന് കടലിലേക്ക് ചാടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. മാനസിക സമ്മർദത്തെ തുടർന്നാണ് നാവികൻ അങ്ങനെ ചെയ്തതെന്നും ഇപ്പോൾ അദ്ദേഹത്തിന് തൻ്റെ കരിയറിനെ കുറിച്ചോർത്ത് ഭയമുണ്ടെന്നും നാവികൻ്റെ ഭാര്യ അന്നബെല്ലെ ലോമ പറഞ്ഞു. കപ്പലിൽനിന്ന് ചാടാൻ ശ്രമിച്ച ഒരു നാവികനെ തൻ്റെ ഭർത്താവാണു രക്ഷിച്ചതെന്ന് മറ്റൊരു നാവികൻ്റെ ഭാര്യയും വെളിപ്പെടുത്തിയിട്ടുണ്ട്. കപ്പലിൽ വിശ്രമമോ കൗൺസിലിങ്ങോ ലഭിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

കാലാവധി നീട്ടി

2025 നവംബർ 21 നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ സാൻ ഡിയേഗോയിൽനിന്ന് പുറപ്പെട്ടത്. പസിഫിക്കിലേക്ക് പുറപ്പെട്ട കപ്പൽ ഇറാനുമായുള്ള യുദ്ധം തുടങ്ങിയതിനുശേഷം പശ്ചിമേഷ്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതിനുശേഷം, രണ്ടു ദിവസം മാത്രമാണ് നാവികർ കര കണ്ടത്. കപ്പലിലെ നാവികരുടെ ജോലി കാലാവധി 2026 മേയ് മാസത്തിൽ അവസാനിച്ചിരുന്നെങ്കിലും സൈന്യം ഇത് പലതവണയായി നീട്ടുകയായിരുന്നു. യുദ്ധസാഹചര്യങ്ങൾ ലഘൂകരിക്കപ്പെടാത്തതാണ് നാവികർക്ക് തിരികെ മടങ്ങാൻ തടസ്സമാകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

വാഷിങ്ടണിൽ നിന്നുള്ള ഈ അന്താരാഷ്ട്ര വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: US Navy sailors on USS Abraham Lincoln face hardship after 250 days at sea.

#USSAbrahamLincoln #USNavy #IranConflict #InternationalNewsMalayalam #MilitaryNews #SanDiego #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia