city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Airplane Crash | യുഎസില്‍ യാത്രക്കാരുമായി പോയ വിമാനം ആര്‍മി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു; പൊട്ടോമാക് നദിയില്‍നിന്ന് 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു

DCA plane collision with a Blackhawk helicopter at Reagan National Airport
Photo Credit: Screenshot from a X Video by AJ Huber

● 64 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 
● ഹെലികോപ്റ്ററില്‍ മൂന്ന് സൈനികരും.
● അപകടം യാത്രാവിമാനത്തിന്റെ ലാന്‍ഡിങിനിടെ.
● വിമാനത്താവളത്തിലെ എല്ലാ ടേക്ക്ഓഫും ലാന്‍ഡിങ്ങും നിര്‍ത്തി.

വാഷിങ്ടണ്‍: (KasargodVartha) അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്ന് നദിയില്‍ വീണു. വാഷിങ്ടണ്‍ ഡിസിയിലാണ് അപകടം. റൊണാള്‍ഡ് റീഗന്‍ വാഷിംഗ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. 

യാത്രാ വിമാനത്തിന്റെ ലാന്‍ഡിങ്ങിനിടെയാണ് സേനയുടെ പരിശീലന പറക്കലിലായിരുന്ന കോപ്റ്ററുമായി കൂട്ടിയിടിച്ചത്. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആകാശത്ത് കൂട്ടിയിടി ഉണ്ടായതെന്നു ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു. 

വിമാനവും ഹെലികോപ്റ്ററും സമീപത്തെ പൊട്ടോമാക് നദിയിലേക്കാണ് പതിച്ചതെന്ന് കൊളംബിയ മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വൈറ്റ് ഹൗസില്‍നിന്ന് 5 കിലോമീറ്റര്‍ ദൂരത്തായിരുന്നു അപകടം നടന്നത്. 

60 യാത്രക്കാരും 4 ജോലിക്കാരുമുള്ള വിമാനവും 3 പേരുള്ള ബ്ലാക്ക് ഹോക്ക് സൈനിക ഹെലികോപ്റ്ററുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 18 പേര്‍ മരിച്ചതായാണ് പുറത്തവരുന്ന റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയില്‍നിന്നു മൃതദേഹങ്ങള്‍ കരയില്‍ എത്തിച്ചെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 


കന്‍സാസിലെ വിചിതയില്‍ നിന്ന് പുറപ്പെട്ട പിഎസ്എ 5342 വിമാനമാണ് നദിയില്‍ തകര്‍ന്നുവീണത്. സേനയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടതെന്ന് യുഎസ് ആര്‍മി സ്ഥിരീകരിച്ചു. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ ഇല്ലായിരുന്നെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

അതിദാരുണമായ അപകടത്തെപ്പറ്റി അറിഞ്ഞെന്നും പ്രാര്‍ഥിക്കുന്നതായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വിമാനത്താവളത്തിലെ എല്ലാ ടേക്ക്ഓഫും ലാന്‍ഡിങ്ങും നിര്‍ത്തി.



ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ ദുഃഖം രേഖപ്പെടുത്തുക.

Passenger plane and a military helicopter collided and crashed into the Potomac River near Washington DC. 18 deaths have been reported. Search and rescue operations are underway.

#Planecrash #Helicoptercrash #WashingtonDC #PotomacRiver #Accident #Tragedy

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia