Aid | ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍കിക്ക് അടിയന്തര സഹായത്തിനായി 85 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് അമേരിക
അങ്കാറ: (www.kasargodvartha.com) ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍കിക്ക് അടിയന്തര സഹായത്തിനായി അമേരിക 85 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു. ഭക്ഷണം, പാര്‍പിടം, ആരോഗ്യ സേവനങ്ങള്‍ എന്നിവ ഉള്‍പെടെ ആവശ്യമായ സഹായം എത്തിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്. യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്താനും പകര്‍ചവ്യാധികള്‍ തടയുന്നതിനും ഈ തുക സഹായകമാകുമെന്ന് യുഎസ്എഐഡി വ്യക്തമാക്കി.
നാറ്റോ സഖ്യകക്ഷിയുടെ ആവശ്യങ്ങളെക്കുറിച്ച് ചര്‍ച ചെയ്യാന്‍ സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കന്‍ തുര്‍കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലുമായി ടെലിഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ഇതിനകം രക്ഷാസംഘത്തെ അമേരിക തുര്‍കിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം അടിയമാനില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി യുഎസ്എഐഡി അറിയിച്ചു.
Keywords: News, World, Top-Headlines, Fund, US, Aid, Earthquake, Turkey, US announces USD 85 mn humanitarian aid for earthquake-hit Turkey.