Diego Godin | ഉറുഗ്വെ താരം ഡിയെഗോ ഗോഡിന് ഫുട്ബോളില്‍ നിന്ന് വിരമിച്ചു
മൊണ്ടേവീഡിയോ: (www.kasargodvartha.com) ഉറുഗ്വെ താരം ഡിയെഗോ ഗോഡിന് ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 2003ല്‍ ഉറുഗ്വെ ക്ലബ് സിഎ സെറോയിലൂടെ പ്രൊഫഷണ്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച 37കാരനായ ഗോഡിന് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഇതിഹാസതാരമായിരുന്നു. അര്‍ജന്റൈന്‍ ക്ലബ് വെലെസ് സാര്‍സ്ഫീല്‍ഡ് താരമായ ഗോഡിന് ലീഗിലെ അവസാന മത്സരം കളിച്ചതിനു ശേഷമാണ് കളി നിര്‍ത്തുകയാണെന്ന് അറിയിച്ചത്.
2006 മുതല്‍ 2007 വരെ ഉറുഗ്വെ ക്ലബ് നാസിയോണലില്‍ കളിച്ചു. 2007ല്‍ ലാ ലിഗ ക്ലബ് വിയ്യാറയലിലെത്തി. 2010ല്‍ അത്ലറ്റികോ മാഡ്രിഡില്‍. ഒന്‍പത് സീസണുകളില്‍ അത്ലറ്റികോ മാഡ്രിഡില്‍ കളിച്ച ഗോഡിന് ടീമിന്റെ നായകനായിരുന്നു. 2019ലാണ് ക്ലബ് വിട്ട താരം പിന്നീട് ഇറ്റാലിയന്‍ ക്ലബുകളായ ഇന്റര്‍ മിലാനും കഗ്ലിയാരിക്കുമായി കളിച്ചു.
പിന്നാലെ ബ്രസീല്‍ ടീം അത്ലറ്റികോ മിനെയ്റോക്കായിലെത്തിയ ഗോഡിന് കഴിഞ്ഞ വര്‍ഷമാണ് വെലെസ് സാര്സ്ഫീല്ഡിലെത്തിയത്. ദേശീയ ടീമില്‍ 161 മത്സരങ്ങള്‍ കളിച്ച ഗോഡിന് 8 ഗോളും നേടി. വിവിധ ക്ലബുകള്‍ക്കും ദേശീയ ടീമിനുമൊപ്പം ലാ ലിഗ, യൂറോപ് ലീഗ്, കോപ ഡെല്‍ റെ, യൂറോപ്യന്‍ സൂപര്‍ കപ്, സ്പാനിഷ് സൂപര്‍ കപ്, കോപ അമേരിക എന്നിങ്ങനെയാണ് കിരീട നേട്ടങ്ങള്‍ ഗോഡിന് സ്വന്തമാക്കിയത്.
Keywords: News, World, Top-Headlines, Football, Sports, Uruguay defender Diego Godin retires from football