Musa Yamak Dies | മത്സരത്തിനിടെ ഹൃദയാഘാതം; ബോക്‌സിങ് റിങ്ങില്‍ മറ്റൊരു ജീവന്‍കൂടി പൊലിഞ്ഞു; വിടവാങ്ങിയത് ഇതുവരെ തോല്‍വി അറിയാത്ത ജര്‍മന്‍ ചാംപ്യന്‍ മൂസ യാമാക്
May 19, 2022, 18:56 IST
ലന്‍ഡന്‍: (www.kasargodvartha.com) ജര്‍മന്‍ ചാംപ്യന്‍ മൂസ യാമാക് (38) മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അന്തരിച്ചു. യുഗാണ്ടയുടെ ഹംസ വാന്ദേരയ്‌ക്കെതിരെ ശനിയാഴ്ച മ്യൂണികില്‍ നടന്ന മത്സരത്തിനിടെ മൂസ യാമാക് ഹൃദയാഘാതത്തെ തുടര്‍ന്ന് റിങ്ങില്‍ കുഴഞ്ഞു വീഴുകയായിരുന്നു. നഷ്ടമായത് ബോക്‌സിങ്ങില്‍, ഇതുവരെ തോല്‍വി അറിയാത്ത താരത്തെ.
മൂസ യാമാകിന്റെ മരണത്തെ കുറിച്ച് തുര്‍കിഷ് അധികൃതന്‍ ഹസന്‍ ടുറാന്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ:
'ഞങ്ങളുടെ സഹയാത്രികന്‍ മൂസ അസ്‌കാന്‍ യാമാകിനെ നഷ്ടമായിരിക്കുകയാണ്. അലുക്രയില്‍ നിന്നുള്ള ബോക്‌സറായ അദ്ദേഹം യൂറോപ്യന്‍, ഏഷ്യന്‍ ചാംപ്യന്‍ഷിപുകള്‍ ജയിച്ചിട്ടുണ്ട്.
യുവാവായിരിക്കെ, ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം'.
ബോക്‌സിങ് മത്സരം ആരാധകര്‍ക്കായി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. മൂന്നാം റൗന്‍ഡ് തുടങ്ങുന്നതിനു തൊട്ടുമുന്‍പാണു യാമാക് കുഴഞ്ഞുവീണത്. രണ്ടാം റൗന്‍ഡില്‍ വാന്ദേരയുടെ കനത്ത ഒരു പഞ്ച് യാമാക് ഏറ്റുവാങ്ങിയിരുന്നു. ഇതിനു ശേഷം മൂന്നാം റൗന്‍ഡിനായി ഒരുങ്ങിയിരുന്നു എങ്കിലും മത്സരം തുടങ്ങുന്നതിനു മുന്‍പുതന്നെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണു റിപോര്‍ടുകള്‍.
റിങ്ങില്‍വച്ചുതന്നെ അടിയന്തര വൈദ്യ സഹായം ലഭ്യമാക്കിയതിനു ശേഷം അദ്ദേഹത്തെ ഉടന്‍തന്നെ തൊട്ടടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും അതിനു മുമ്പുതന്നെ മരണം സംഭവിച്ചു.
'സംഭവത്തിനു പിന്നാലെ വികാരാധീനരായ ആരാധകരും യാമാകിന്റെ കുടുംബാംഗങ്ങളും അക്രമാസക്തരായി. ആശുപത്രി അധികൃതരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്ഥലത്തു കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുകയായിരുന്നു'വെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 2017ല്‍ ബോക്‌സിങ് അരങ്ങേറ്റം കുറിച്ച യാമാക്, 75 എക്‌സ്പര്‍ട് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല.
2021ല്‍ ലോക ബോക്‌സിങ് ഫെഡറേഷന്‍ രാജ്യാന്തര കിരീടം നേടിയതിനു ശേഷമാണു കൂടുതല്‍ ജനകീയനാകുന്നത്.
BOXING SHOCK Musa Yamak dead aged 38: German boxer collapses in ring and suffers heart attack in ninth pro fight
— Thomas J. Gold (@TheFacilitatorr) May 16, 2022
Rest in peace.#MusaAskanYamak pic.twitter.com/KxH8euOsKT
Keywords: Undefeated German Boxer Musa Yamak Dies Of Heart Attack During Fight, London, News, Boxing, Dead, Sports, op-Headlines, World.