city-gold-ad-for-blogger

Controversy | ഹിന്ദു ദേവതയായ കാളിയെ വിചിത്രമായി ചിത്രീകരിച്ച് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം; ട്വീറ്റ് വിവാദമായി; രോഷത്തോടെ പ്രതികരിച്ച് നെറ്റിസന്‍സ്

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഹിന്ദു ദേവതയായ കാളിയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം വിവാദമായി. ബോംബ് സ്ഫോടനത്തില്‍ നിന്നുയരുന്ന പുകയാണ് കാളിയുടെ പാവാടയായി കാണിച്ചിരിക്കുന്നത്. ഹോളിവുഡിലെ പ്രശസ്ത നടി മെര്‍ലിന്‍ മണ്‍റോയുടെ ഇതിഹാസ ഫോട്ടോയുടെ ശൈലിയിലാണ് കാളിയുടെ ചിത്രം വരച്ചിരിക്കുന്നത്.
           
Controversy | ഹിന്ദു ദേവതയായ കാളിയെ വിചിത്രമായി ചിത്രീകരിച്ച് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം; ട്വീറ്റ് വിവാദമായി; രോഷത്തോടെ പ്രതികരിച്ച് നെറ്റിസന്‍സ്


ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദുഫോബിയയാണ് ഇതിന് പിന്നിലെന്നാണ് ഇന്ത്യന്‍ നെറ്റിസന്‍സിന്റെ പ്രതികരണം. കലാസൃഷ്ടി എന്നതിനുപകരം മണ്ടത്തരമെന്നാണ് ഉപയോക്താക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്. കാരിക്കേച്ചര്‍ ചിത്രീകരണത്തിനായി ഹിന്ദു സംസ്‌കാരത്തെയാണ് പരിഹസിക്കുന്നതെന്ന് നെറ്റിസന്‍സ് ചൂണ്ടിക്കാട്ടി.

ചര്‍മ്മത്തിന്റെ നീല നിറവും നാവ് നീട്ടിയിരിക്കുന്ന പോസും കഴുത്തില്‍ തലയോട്ടികൊണ്ടുള്ള മാലയും കൊണ്ടെല്ലാം കാളി ദേവിയോട്, ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം പങ്കുവെച്ച ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം, ട്വീറ്റിനെ രൂക്ഷമായി വിമർശിച്ച് വന്‍ പ്രതികരണം ലഭിച്ചതോടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പ്രതിരോധ മന്ത്രാലയം നിര്‍ബന്ധിതരായി.

'ഇതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഒരു പിന്തുണയും ലഭിക്കാത്തത്', മോഹന്‍ സിന്‍ഹ എന്ന ഉപയോക്താവ് ട്വീറ്റിന് മറുപടി നല്‍കി. 'ഉക്രേനിയന്‍ പ്രതിരോധ മന്ത്രാലയം ബഹുമാനിക്കപ്പെടുന്ന ഹിന്ദു ദേവതയായ കാളിയെ പരിഹസിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എല്ലാ മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള ബഹുമാനം പരമപ്രധാനമാണ്', സുധാന്‍ഷു സിംഗ് എന്നയാൾ ട്വീറ്റ് ചെയ്തു. 

'ഇത്തരം കാര്‍ട്ടൂണുകള്‍ ഉണ്ടാക്കിയതിനും ഞങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചതിനും നിങ്ങളോട് ലജ്ജ തോന്നുന്നു. തികച്ചും വെറുപ്പുളവാക്കുന്ന ശ്രമം', മറ്റൊരു ഉപയോക്താവ് പ്രതികരിച്ചു. ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ സിഇഒ എലോണ്‍ മസ്‌കിനെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും ടാഗ് ചെയ്ത് കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: News, Malayalam News, World News, World Malayalam News, Ukraine News, Ukraine, Ukraine Defence Ministry, Controversy, Social Media, Religion, Religion News, Hindu God, Mahakali, Controversial News, Ukraine defence ministry's tweet showing Hindu goddess Kali in awkward pose triggers row in India. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia