city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുക്രൈയിനിലെ റഷ്യൻ യുദ്ധം: മെട്രോ ബങ്കറിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ; പലരുടെയും വെള്ളവും ഭക്ഷണവും തീർന്നുകൊണ്ടിരിക്കുന്നു; ആശങ്കയോടെ കാസർകോട്ടെ 20 ഓളം പേർ

കാസർകോട്: (www.kasargodvartha.com 25.02.2022) യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ ആശങ്കയുമായി കാസർകോട്ട് നിന്നുള്ള വിദ്യാർഥികൾ. കാസർകോട്ടെ 20 ഓളം വിദ്യാർഥികൾ യുക്രൈനിൽ കുടുങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. മിക്കവരും മെട്രോ ബങ്കറിൽ അഭയം തേടിയിരിക്കുകയാണ്. യുദ്ധഭീതി ഉയർന്നപ്പോൾ തന്നെ മാർച് അഞ്ചിന് നാട്ടിലേക്ക് പോകാൻ മലയാളി വിദ്യാർഥികൾ 'മേക് വേ' എന്ന ഏജൻസി വഴി ചാർടേർഡ് വിമാനം ഏർപാട് ചെയ്തിരുന്നു.
                            
യുക്രൈയിനിലെ റഷ്യൻ യുദ്ധം: മെട്രോ ബങ്കറിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ; പലരുടെയും വെള്ളവും ഭക്ഷണവും തീർന്നുകൊണ്ടിരിക്കുന്നു; ആശങ്കയോടെ കാസർകോട്ടെ 20 ഓളം പേർ

ഇതിനിടയിൽ യുദ്ധം ആരംഭിക്കുകയും യുക്രൈൻ വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തതോടെയാണ് ഇവരുടെ മടക്കം പ്രതിസന്ധിയിലായത്. പലരുടെയും വെള്ളവും ഭക്ഷണവും തീർന്നുകൊണ്ടിരിക്കുകയാണ്. പരിമിതമായ ഭക്ഷണം മാത്രമാണ് കയ്യിൽ ശേഷിക്കുന്നത്. നെറ്റ് വർക് പ്രശ്‌നങ്ങൾ കാരണം നാട്ടിലുള്ളവരുമായോ പരസ്പരമോ ഫോണിലൂടെ ബന്ധപ്പെടാൻ പ്രയാസങ്ങളും നേരിടുന്നു. കാലാവസ്ഥയും പ്രതികൂലമാണ്. അതിശക്തമായ തണുപ്പും മഞ്ഞുവീഴ്‌ചയും അനുഭവപ്പെടുന്നുണ്ട്.

ഞങ്ങൾ ഇപ്പോൾ ഉള്ളത് മെട്രോ ബങ്കറിലെന്ന് കാസർകോട്ടുകാരി ഫാത്വിമത് റിനോശ യുക്രൈനിൽ നിന്ന് കാസർകോട് വാർത്തയോട് പ്രതികരിച്ചു. കാസർകോട് ചെമ്പരിക്കയിലെ ഡോ. കായിഞ്ഞിയുടെ മകളാണ് റിനോശ. ഇദ്ദേഹത്തിൻ്റെ സഹോദരൻ ഖാസിമിൻ്റെ മകൻ മുഹമ്മദ് റോശനും ഇവർക്കൊപ്പമുണ്ട്. റഷ്യൻ അതിർത്തിക്കടുത്ത കാർകൈവിലാണ് റിനോശ ഉൾപെടെയുള്ളവരുള്ളത്. ഇൻഡ്യ നടത്തുന്ന സമാധാന ചർചയിൽ പ്രതീക്ഷ അർപിച്ച് കഴിയുകയാണ് തങ്ങളെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

ബാങ്കിംഗ്, എടിഎം, ഭക്ഷ്യ സർവീസുകളെല്ലാം നിലച്ചതിനാൽ ഇവർ വലിയ പ്രതിസന്ധിയിലാണ്. ബോംബിംഗ് തുടങ്ങിയതിനാൽ ഫ്‌ലാറ്റിൽ നിന്നും ഇറങ്ങി മെട്രോയുടെ ബങ്കറിൽ കഴിയാനാണ് ഇവർക്ക് ലഭിച്ച നിർദേശം. എങ്ങനെയെങ്കിലും മക്കൾ നാട്ടിലെത്തിയാൽ മതിയെന്നാണ് പല രക്ഷിതാക്കളും പ്രതികരിക്കുന്നത്. എത്ര പണം മുടക്കാനും തയ്യാറാണെന്നും ഇവർ ആശങ്കയോടെ പറയുന്നു. റഷ്യയുടെ ആക്രമണത്തിന്റെ ശക്തി കുറയ്ക്കുന്നതിനായി യുക്രൈൻ മനുഷ്യ കവചമായി വിദേശികളെ ഉപയോഗിക്കുന്നതായും പലരും ഭയപ്പെടുന്നു. വിദേശ രാജ്യങ്ങളിലുള്ളവർ യുക്രൈനിലുള്ള സ്ഥിതിക്ക് അന്താരഷ്ട്ര തലത്തിൽ കടുത്ത വിമർശങ്ങൾ ഉയരാതിരിക്കാൻ റഷ്യ കടുത്ത നടപടികളിലേക്ക് പോകില്ലെന്ന് യുക്രൈൻ ഭരണകൂടം വിശ്വസിക്കുന്നതായും അതുകൊണ്ടാണ് വിമാനത്താവളങ്ങൾ അടച്ചിട്ടതെന്നുമാണ് ഒരു രക്ഷിതാവ് കാസർകോട് വാർത്തയോട് പ്രതികരിച്ചത്.

റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപെടെയുള്ള ഇൻഡ്യക്കാരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പെടുത്തണമെന്നാവശ്യപ്പട്ട് സംസ്ഥാന സർകാർ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. യുക്രെയിനിൽ കുടുങ്ങികിടക്കുന്ന ഇൻഡ്യക്കാരിൽ 2,323 മലയാളി വിദ്യാർഥികളുണ്ടെന്നാണ് സംസ്ഥാനം നൽകിയ കണക്ക്.

റഷ്യൻ ആക്രമണം ആരംഭിച്ചതോടെ വിദ്യാർഥികൾ ഉൾപെടെയുള്ളവർ കടുത്ത ആശങ്കയിലാണ് കഴിയുന്നത്. വിദ്യാർഥികൾ നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ അവശ്യ വസ്തുക്കൾ ഉറപ്പുവരുത്തി തുടരാനാണ് ഇൻഡ്യൻ എംബസിയുടെ നിർദേശം ലഭിച്ചിരിക്കുന്നത്. വ്യോമ മാർഗമുള്ള യാത്ര തടസപ്പെട്ടതോടെ അയൽ രാജ്യങ്ങളായ ഹംഗറി, പോളൻഡ്, റുമേനിയ തുടങ്ങിയ അതിർത്തി വഴി ഇൻഡ്യക്കാരെ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഇവർക്ക് ഇവിടെ എത്തണമെങ്കിൽ യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകേണ്ടതുണ്ട്. റോഡ്-റെയിൽ പൊതു ഗതാഗതം, ടാക്സി സർവീസുകളെല്ലാം നിർത്തിവെച്ചതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ കഴിയില്ല. ഈ പ്രതിസന്ധി എങ്ങനെ തീരുമെന്നറിയാതെ ആശങ്കയോടെയാണ് ഇവരുള്ളത്.

Keywords: News, Kerala, Kasaragod, World, Ukraine war, Russia, Top-Headlines, Students, Natives, Attack, Malayalam, Flight-service-cancelled, Food, India, Government, Crisis, Ukraine crisis: 20 Kasaragod natives trapped.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia