city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramsay Hunt Syndrome | റാംസെ ഹണ്ട് സിൻഡ്രോം: ജസ്റ്റിൻ ബീബർ നേരത്തെ സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായി യു കെയിലെ പ്രമുഖ ആരോഗ്യ വിദഗ്ധൻ

ലൻഡൻ: (www.kasargodvartha.com) പ്രശസ്ത പോപ് ഗായകൻ ജസ്റ്റിൻ ബീബർ തനിക്ക് 'റാംസെ ഹണ്ട് സിൻഡ്രോം' എന്ന രോഗമുണ്ടെന്ന് വെളിപ്പെടുത്തിയത് ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. എന്നിരുന്നാലും, രോഗാവസ്ഥ അറിയിച്ചുള്ള അദ്ദേഹത്തിൻറെ വീഡിയോ പുറത്തുവന്നതിന് ശേഷം, യുകെയിലെ പ്രശസ്ത പ്ലാസ്റ്റിക് സർജറി വിദഗ്ധൻ ചാൾസ് അൻഡുക, ജസ്റ്റിൻ ബീബർ നേരത്തേ സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം രോഗികളിൽ ഉടനടി ചികിത്സ ലഭിക്കുന്നവരിൽ 75 ശതമാനം പേരും പൂർണമായി സുഖം പ്രാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
                 
Ramsay Hunt Syndrome | റാംസെ ഹണ്ട് സിൻഡ്രോം: ജസ്റ്റിൻ ബീബർ നേരത്തെ സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായി യു കെയിലെ പ്രമുഖ ആരോഗ്യ വിദഗ്ധൻ

ഈ സിൻഡ്രോമിന്റെ ചികിത്സയിൽ സ്റ്റിറോയിഡുകളും ആൻറിവൈറൽ മരുന്നുകളും ഉപയോഗിക്കുന്നുണ്ടെന്നും നിരവധി കലാകാരന്മാരെ താൻ ഇതിനകം ചികിത്സിച്ചിട്ടുണ്ടെന്നും ചാൾസ് അൻഡുക വ്യക്തമാക്കി. കലാകാരന്മാർ അവരുടെ ജോലിയിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രതിരോധശേഷി കുറയുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസമാണ് താൻ റാംസെ ഹണ്ട് സിൻഡ്രോമിന് ഇരയായെന്ന് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കിട്ട് ജസ്റ്റിൻ ബീബർ പറഞ്ഞത്. കണ്ണടയ്ക്കാനോ ചിരിക്കാനോ മൂക്ക് അനക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് താനെന്ന് അദ്ദേഹം അറിയിച്ചു. ​ആരോ​ഗ്യസ്ഥിതി മോശമായതിനാല്‍ ലോക പര്യടനം റദ്ദാക്കിയെന്നും ബീബര്‍ പറഞ്ഞു. ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുന്ന അസുഖമാണിത്. മുഖത്തെ പേശികളെ ബാധിച്ച്‌ ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെടുത്താന്‍ വരെ ഇത് ഇടയാക്കും.

Keywords: News, World, Top-Headlines, Video, Singer, Health, Treatment, Social-Media, Justin Bieber, Ramsay Hunt Syndrome, UK Surgeon Claims Justin Bieber Showing Signs Of Early Recovery.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia