ലോക എയിഡ്‌സ് ദിനം ചൊവ്വാഴ്ച; രോഗികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു; 10 വര്‍ഷമായി എയിഡ്‌സ് രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് ജനറല്‍ ആശുപത്രിയിലെ എ ആര്‍ ടി സെന്റര്‍
Nov 30, 2020, 13:06 IST
കാസര്‍കോട്: (www.kasargodvartha.com 30.11.2020) കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കാസര്‍കോട് ജില്ലയിലെ എയ്ഡ്‌സ് രോഗികള്‍ക്ക് സാന്ത്വനം പകരുകയാണ് ഡോ. ജനാര്‍ഡദ്ദനനായക്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എ ആര്‍ ടി (ആന്റി റെക് റോ വൈറല്‍ തെറാപി) സെന്ററിലെ ഡോ. ജനാര്‍ദ്ദനനായക്കും സംഘവും ജില്ലയില്‍ എയ്ഡ്‌സ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത് ജനറല്‍ ആശുപത്രിയിലെ എ ആര്‍ ടി സെന്ററിലാണ്.
സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ഡോ .ജനാര്‍ദ്ദനനായക്. ഡോ. മുബീന ഫാത്വിമയും, ഏതാനും കൗണ്‍സിലംഗങ്ങളും ഇവിടെ ജോലി ചെയ്യുന്നു.
നിലവില്‍ 808 പേരാണ് ഇവിടെ ചികിത്സ തേടുന്നത്. 1,200 ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കര്‍ണാടകയില്‍ ചികിത്സ തേടുന്ന നിരവധി പേര്‍ ജില്ലയിലുണ്ടെങ്കിലും ഇവരുടെ കണക്കുകള്‍ ആരോഗ്യ വകുപ്പിന് ലഭ്യമായിട്ടില്ല.
ലോക്ഡൗണ്‍ കാലത്ത് പോലും എയ്ഡ്‌സ് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ എ ആര്‍ ടി സെന്റര്‍ വോളണ്ടിയര്‍മാര്‍ ശ്രദ്ധിച്ചിരുന്നു. മുന്‍കാലങ്ങളില്‍ മുംബൈയടക്കമുള്ള നഗരങ്ങളില്‍ ജില്ലയിലെ യുവാക്കള്‍ ജോലിയും ബിസിനസുമായി പ്രവര്‍ത്തിച്ചിരുന്നു. അങ്ങിനെയാണ് ആദ്യകാലങ്ങളില്‍ ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്.
എന്നാല്‍ രോഗികള്‍ തന്നെ നേരിട്ടു ചികിത്സക്ക് വരാന്‍ തുടങ്ങിയതോടെ രോഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി ഡോ. ജനാര്‍ദ്ദനനായക് പറഞ്ഞു. എയ്ഡ്‌സ് രോഗികള്‍ക്ക് ജില്ലാ പഞ്ചായത്ത് സൗജന്യ ഭക്ഷണ കിറ്റുകള്‍ പ്രതിമാസം മുടങ്ങാതെ നല്‍കുന്നത് രോഗികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
ചെയ്യാത്ത തെറ്റിന്റെ പേരിലും, രോഗം പകര്‍ന്നു കിട്ടിയവരും ഇപ്പോള്‍ രോഗമുക്തരായിട്ടുണ്ട്. നിരന്തരമായ ഇടപെടലിലൂടെ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന കാസര്‍കോട് എ ആര്‍ ടി സെന്ററിന് അഞ്ച് തവണ മികച്ച പ്രവര്‍ത്തനത്തിന് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടവരെ മെച്ചപ്പെട്ട സേവനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായ ചാരിതാര്‍ഥ്യത്തിലാണ് ഡോ. ജനാര്‍ദ്ദനനായക്കും സഹപ്രവര്‍ത്തകരും.
Keywords: Kasaragod, News, Kerala, AIDS, Doctor, General-hospital, Treatment, Karnataka, Health-Department, Mumbai, World, District, Tuesday is World AIDS Day; The number of patients was greatly reduced.
< !- START disable copy paste -->