തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജ്യം തന്നെ വിട്ടേക്കും, നിങ്ങളോട് ഒരിക്കലും മിണ്ടില്ല: ട്രംപ്
വാഷിംങ്ടണ്‍: (www.kasargodvartha.com 19.10.2020) അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാന്‍ താന്‍ രാജ്യം തന്നെ വിട്ടേക്കുമെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. വിവിധ റാലികളില്‍ ട്രംപ് ആവര്‍ത്തിച്ച 'ഞാന്‍ തോറ്റുപോയാല്‍' എന്ന പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഡോമാക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തന്നെയാണ് രസകരമായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജ്യം വിടുമെന്ന് പറഞ്ഞത് ഉറപ്പാണോ എന്നാണ് ജോ ബൈഡന്റെ ചോദ്യം. മിനെസോട്ടയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ 'ഞാന്‍ തോറ്റാല്‍ പിന്നെ ഇങ്ങോട്ട് തിരിച്ചുവന്നേക്കില്ല നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ' എന്നാണ് ട്രംപ് പറഞ്ഞത്. ഫ്‌ളോറിഡ തനിക്ക് നഷ്ടപ്പെട്ടാല്‍ തനിക്ക് ദേഷ്യം വരും ഫ്‌ലോറിഡയോട് എന്ന് ട്രംപ് മറ്റൊരു റാലിയില്‍ പറഞ്ഞു.
'ഞാന്‍ തോറ്റാല്‍ പിന്നെ നിങ്ങളോട് ഒരിക്കലും മിണ്ടില്ല, എന്നെ നിങ്ങള്‍ പിന്നെ ഒരിക്കലും കാണില്ല' എന്നാണ് നോര്‍ത്ത് കരോലിനയില്‍ ട്രംപ് പറഞ്ഞത്. ഇതൊക്കെ പല സ്റ്റേറ്റുകളിലെ റാലികളിലായി പറഞ്ഞതാണ്. 'ഞാന്‍ പരാജയപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടോ? എനിക്കത് നല്ലതായി തോന്നുന്നില്ല. ചിലപ്പോള്‍ ഞാന്‍ രാജ്യം വിട്ടേക്കാം, എനിക്കറിയില്ല', എന്നും ട്രംപ് പറയുന്നതായും വീഡിയോയില്‍ കാണാം.
Promise? pic.twitter.com/Wbl86i8uYo
— Joe Biden (@JoeBiden) October 17, 2020
Keywords: Washington, News, World, Election, Top-Headlines, Video, Donald Trump, Trump Says He Might Leave the Country If He Loses