city-gold-ad-for-blogger

ദൃശ്യവിസ്മയം തീര്‍ത്ത് ഖത്തറിന്റെ ആകാശത്ത് ശനിയാഴ്ച ഉല്‍ക്ക വര്‍ഷിക്കും

ദോഹ: (www.kasargodvartha.com 20.04.2017) ദൃശ്യവിസ്മയം തീര്‍ത്ത് ഖത്തറിന്റെ ആകാശത്ത് ശനിയാഴ്ച ഉല്‍ക്ക വര്‍ഷിക്കും. ഏപ്രില്‍ പതിനാറിനും ഇരുപത്തിയഞ്ചിനും ഇടയിലാണ് വാര്‍ഷിക ഉല്‍ക്കാവര്‍ഷം എങ്കിലും ഏറ്റവും ശക്തമായി ഉല്‍ക്ക പതിക്കുന്നത് ഏപ്രില്‍ 22നായിരിക്കും.

ജനുവരിക്കു ശേഷം ആദ്യമായാണ് ഉല്‍ക്ക വര്‍ഷിക്കുന്നതെന്ന് മാത്രമല്ല ഒരേ കേന്ദ്രത്തില്‍നിന്ന് ഒട്ടനവധി ഉല്‍ക്കകള്‍ മിന്നിമറയുന്ന കാഴ്ചകൂടിയായിരിക്കും ഇതെന്ന പ്രത്യേകത കൂടിയുണ്ട്. പുലര്‍ച്ചയ്ക്ക് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് ഉല്‍ക്കാ പതനം സംഭവിക്കുക. മണിക്കൂറില്‍ പത്തുമുതല്‍ ഇരുപതുവരെയും ചിലപ്പോള്‍ അതില്‍ കൂടുതലും ഉല്‍ക്കകള്‍ വേഗത്തില്‍ മിന്നിമറയുന്നത് കാണുകയും അവ ഭൂമിയിലേക്ക് കുത്തനെ വീഴുകയും ചെയ്യും.

ദൃശ്യവിസ്മയം തീര്‍ത്ത് ഖത്തറിന്റെ ആകാശത്ത് ശനിയാഴ്ച ഉല്‍ക്ക വര്‍ഷിക്കും

എന്നാല്‍ വളരെ വേഗത്തില്‍ പതിക്കുന്നത് കൊണ്ട് ഭൂമിയിലെത്തുന്നതിന് മുമ്പ് തന്നെ ഉല്‍ക്കകളെല്ലാം വിഭജിക്കുകയാണ് ചെയ്യാറുളളത്. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെവരെയുള്ള സമയത്ത് ഉല്‍ക്കപതിക്കുന്നത് കാണാവുന്നതാണ്. ചന്ദ്രന്‍ അര്‍ധാകൃതിയിലായതിനാല്‍ നന്നായി ഉല്‍ക്കകളെ കാണാന്‍ കഴിയുമെന്നാണ് സൂചന. അതേ സമയം ടെലസ്‌കോപ്പില്ലാതെയും നഗ്‌നനേത്രങ്ങള്‍കൊണ്ട് ഉല്‍ക്കകളെ വീക്ഷിക്കാമെങ്കിലും പ്രകാശത്തില്‍നിന്ന് അകലം പാലിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Spectacular treat for strangers in Qatar as Lyrid Meteor Shower

Keywords: Doha, Qatar, Sky, Meteor, Saturday, Earth, Light, Telescope, Speed, Spectacular, Morning, Eye, April, Shower.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia