Controversies | ഇന്‍ഡ്യ - പാകിസ്താന്‍ ക്രികറ്റ് പോരാട്ടത്തിലെ വാക് പോരുകള്‍; തലക്കെട്ടുകള്‍ സൃഷ്ടിച്ച കളിക്കളത്തിലെ 4 വിവാദങ്ങള്‍
Aug 23, 2022, 20:43 IST
ദുബൈ: (www.kasargodvartha.com) ഓഗസ്റ്റ് 28 ന് നടക്കുന്ന ഇന്‍ഡ്യ-പാകിസ്താന്‍ മത്സരത്തിനായി ക്രികറ്റ് ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എല്ലാ തവണത്തേയും പോലെ ഈ മത്സരവും അത്യന്തം ആവേശകരമായിരിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം, ഇന്‍ഡ്യയും പാകിസ്താനും ഇപ്പോള്‍ ഒരു ഉഭയകക്ഷി പരമ്പരയിലും പരസ്പരം കളിക്കുന്നില്ല. വര്‍ഷങ്ങളായി ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള തത്സമയ മത്സരങ്ങളില്‍ നമ്മള്‍ പോരാട്ടങ്ങള്‍ കണ്ടിട്ടുണ്ട്. എന്നിരുന്നാലും, ഈ മത്സരങ്ങളില്‍ കളിക്കാര്‍ക്ക് ഒന്നുകില്‍ ശാന്തത നഷ്ടപ്പെടുകയോ ചില വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകുകയോ ചെയ്തു. തലക്കെട്ടുകള്‍ സൃഷ്ടിച്ച മികച്ച വിവാദങ്ങള്‍ നോക്കാം.
1. വെങ്കിടേഷ് പ്രസാദ് Vs അമീര്‍ സൊഹൈല്‍
അമീര്‍ സുഹൈല്‍ മികച്ച ഫോമിലായിരുന്ന 1996 ലോകകപിലായിരുന്നു അത്. മത്സരത്തില്‍ പ്രസാദിന്റെ പന്തില്‍ ബൗണ്ടറി അടിച്ച ശേഷം അദ്ദേഹം ബൗണ്ടറിയിലേക്ക് വിരല്‍ ചൂണ്ടി. 'എല്ലാ പന്തിലും ഞാന്‍ നിങ്ങളെ ബൗണ്ടറികള്‍ അടിക്കാന്‍ പോകുകയാണ്' എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. ഇതില്‍ രോഷാകുലനായ പ്രസാദ് അടുത്ത പന്തില്‍ സ്റ്റമ്പ് പിഴുതെറിഞ്ഞു. ഡ്രസിംഗ് റൂമിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് ഉചിതമായ മറുപടി നല്‍കി.
2. ഗൗതം ഗംഭീര്‍ vs ശാഹിദ് അഫ്രീദി
ഗൗതം ഗംഭീറും അഫ്രീദിയും തമ്മിലുള്ള വിവാദം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. 2007-ലെ മത്സരത്തില്‍ ബൗളിങ്ങിനിടെ അഫ്രീദി ഗംഭീറിനോട് ഉരസി. അപ്പോള്‍ ഗംഭീര്‍ ഒന്നും പറഞ്ഞില്ല, എന്നാല്‍ അടുത്ത ഓവറില്‍ ഗംഭീര്‍ ദേഷ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമാവുകയും ഇരുവരും പരസ്പരം ചില വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു.
3. സുരേഷ് റെയ്‌നയുടെ ത്രോ തടയാന്‍ ഇന്‍സമാം ഉല്‍ ഹഖ് ശ്രമിക്കുന്നു
2006 ലെ മത്സരത്തില്‍ ഇന്‍സമാം ഉല്‍ ഹഖിന് ടീമിനെ വിജയിപ്പിക്കാന്‍ 41 പന്തില്‍ 40 റണ്‍സ് വേണമായിരുന്നു, എസ് ശ്രീശാന്തിന്റെ ബോളില്‍ മികച്ച ഷോട് അദ്ദേഹം കളിച്ചെങ്കിലും സുരേഷ് റെയ്ന അത് മികച്ച രീതിയില്‍ തടഞ്ഞു. പിന്നീട് പന്ത് തിരികെ സ്റ്റമ്പിലേക്ക് എറിഞ്ഞു. എന്നാല്‍ ഇന്‍സമാം തന്റെ ബാറ്റുകൊണ്ട് പന്ത് തടഞ്ഞു. സൈമണ്‍ ടൗഫല്‍, സഹ അമ്പയര്‍ അസദ് റൗഫുമായി കൂടിയാലോചിച്ച ശേഷം ഫീല്‍ഡ് തടസപ്പെടുത്തിയതിന് ഇന്‍സമാമിനെ പുറത്താക്കി.
4. ഗൗതം ഗംഭീര്‍ vs കമ്രാന്‍ അക്മല്‍
2010-ലെ മത്സരത്തില്‍ ഗംഭീര്‍ ബാറ്റ് ചെയ്യുമ്പോള്‍ കമ്രാന്‍ അക്മല്‍ അര്‍ത്ഥശൂന്യമായ അപീല്‍ നടത്തി. ദേഷ്യം വന്ന ഗംഭീര്‍ ഡ്രിങ്ക്സ് ബ്രേകിനിടെ കമ്രാനുമായി വഴക്കിട്ടു. ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ എംഎസ് ധോണി നടുത്തളത്തിലിറങ്ങി ഗംഭീറിനെ ഈ തര്‍ക്കത്തില്‍ നിന്ന് മാറ്റി.

Keywords: Latest-News, World, Top-Headlines, India-Vs-Pakistan, Sports, Controversy, Cricket, Cricket Tournament, Top 4 controversies of India vs Pakistan.
< !- START disable copy paste -->