Explosion | ഒമാനില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 3 പേര്‍ക്ക് പരുക്ക്
Feb 7, 2023, 13:53 IST
മസ്ഖത്: (www.kasargodvartha.com) തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരെ അടിയന്തര വൈദ്യസഹായം നല്‍കി ആശുപത്രിയിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. മുസന്ന വിലായത്തിലെ ഇന്‍ഡസ്ട്രിയല്‍ വര്‍ക് ഷോപിലാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ ഷോപിന്റെ ഉള്‍ഭാഗം കത്തി നശിച്ചു. സ്ഥാപനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടെ സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുകയാണെന്നാണ് കരുതുന്നത്. വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Keywords: News, World, Oman, Top-Headlines, Injured, fire, Three injured in gas cylinder explosion.