city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Legend | തോമസ് ആൽ‌വ എഡിസൺ വിട വാങ്ങിയിട്ട് 84 വർഷം; ലോകത്തെ കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ മാറ്റിമറിച്ച മഹാമാന്ത്രികൻ

Thomas Edison in his laboratory
Photo Credit: Facebook/ Thomas Edison

● തോമസ് എഡിസൺ 1093 അമേരിക്കൻ പേറ്റന്റുകൾ നേടിയിട്ടുണ്ട്.
● ഫോണോഗ്രാഫ്, വൈദ്യുത ബൾബ് തുടങ്ങിയ കണ്ടുപിടുത്തങ്ങൾ അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളാണ്.
● മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെട്ട എഡിസൺ ആദ്യത്തെ വ്യാവസായിക ഗവേഷണ ലാബ് സ്ഥാപിച്ചു.

ന്യൂഡൽഹി: (KasargodVartha) മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കൻ ശാസ്ത്രജ്ഞനാണ് തോമസ് ആൽ‌വാ എഡിസൺ. മഹാന്മാരായ കണ്ടുപിടിത്തക്കാരിൽ പ്രമുഖസ്ഥാനമാണ് എഡിസണ് ഉള്ളത്. 1,093 അമേരിക്കൻ പേറ്റന്റുകളും, കൂടാതെ യുണൈറ്റൈഡ് കിങ്ഡം , ഫ്രാൻസ്, ജെർമനി എന്നിവിടങ്ങളിയിലേയും നിരവധി  പേറ്റന്റുകൾ എഡിസന്റെ പേരിലുണ്ട് .  ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ നിരവധി കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു. വൻ തോതിലുള്ള നിർമ്മാണവും ധാരാളം പേരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനവും അദ്ദേഹം കണ്ടുപിടുത്തങ്ങളോട് സമന്വയിപ്പിക്കുകയുണ്ടായി. ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. 

1847 ഫെബ്രുവരി 11ന്  അമേരിക്കയിലെ ഓഹിയായോയിലെ മിലാനിൽ ജനനം. മൂന്ന് മാസം മാത്രം ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള എഡിസൺ അമ്മയുടെ ശിക്ഷണത്തിലാണ് പല കാര്യങ്ങളും പഠിച്ചിട്ടുള്ളത്. 

ബഹുജന ആശയ വിനിമയത്തിനുതകുന്ന ധാരാളം കണ്ടുപിടുത്തങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട് . ഓഹരിവില പ്രദർശിപ്പിക്കുന്ന ടിക്കർ, യാന്ത്രികമായി സമ്മതിദാനം രേഖപ്പെടുത്തുന്ന സംവിധാനം, ഇലക്ട്രിക് കാറിലുപയോഗിക്കാവുന്ന ബാറ്ററി, വൈദ്യുത ഉത്പാദന-വിതരണസംവിധാനങ്ങൾ, റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്രങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ എന്നിവയും എഡിസണിന്റെ കണ്ടുപിടുത്തങ്ങളിൽ പെടുന്നു.

ചെറുപ്രായത്തിൽ പത്ര വില്പന വഴി ഉപജീവനമാർഗ്ഗം കണ്ടെത്തിയ എഡിസൺ  പിന്നീട് ഒരു ടെലിഗ്രാഫ് ഓപറേറ്ററായി. ഇത് ഈ മേഖലയിൽ ധാരാ‌ളം കണ്ടുപിടുത്തങ്ങൾ നടത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. പ്രശസ്തിയുടെ ഉത്തുംഗങ്ങളിൽ എത്താൻ അദ്ദേഹത്തിന് കാരണമായത് ഈ ജോലിയാണ്. ഗ്രഹാം ബെൽ കണ്ടുപിടിച്ച ടെലിഫോണിൽ  എഡിസൺ കാലികമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. വൈദ്യുത ഉത്പാദനത്തിലെയും വിതരണത്തിലെയും എഡിസണിന്റെ കണ്ടുപിടുത്തങ്ങൾ ആധുനിക വ്യാവസായിക ലോകത്തിന്റെ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1876 ൽ മെൻലോ  പാർക്ക് എന്ന സ്ഥലത്ത് വലിയൊരു ഗവേഷണശാല സ്ഥാപിച്ചു. അനങ്ങുന്ന ചിത്രം എടുക്കാവുന്ന ലോകത്തെ ആദ്യത്തെ ക്യാമറയായ കൈനറ്റൊ ഗ്രാഫ് ഉൾപ്പെടെ ഇവിടെ കണ്ടെത്തിയ കണ്ടുപിടിത്തങ്ങൾ എണ്ണിയാൽ തീരാത്തതാണ്. ഇതിന്റെ പേരിലാണ് മെൻലോ പാർക്കിലെ മാന്ത്രികൻ എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നത്. 

ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച ദ ഹൻഡ്രഡ് എന്ന പുസ്തകത്തിൽ എഡിസണ് 35ആം സ്ഥാനമാണുള്ളത്. ഈ ശാസ്ത്ര  മാന്ത്രികൻ 1931 ൽ ഇന്നേ ദിവസമാണ് ലോകത്തോട് വിടവാങ്ങിയത്.

#ThomasEdison #Inventor #Scientist #History #Biography #Innovation

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia