Research | അശ്ലീല ദൃശ്യങ്ങൾ ഗെയിമിനെക്കാളും പണത്തേക്കാളും പുരുഷന്മാരെ ആകർഷിക്കുന്നുവെന്ന് പഠനം
ന്യൂഡെൽഹി: (KasargodVartha) ആരോഗ്യമുള്ള പുരുഷന്മാർക്ക് അശ്ലീല ദൃശ്യങ്ങളും ലൈംഗികതയും ഗെയിമിംഗ് അല്ലെങ്കിൽ ചൂതാട്ടം എന്നിവയേക്കാൾ ആസക്തിയുണ്ടാക്കുന്നതും കൂടുതൽ സംതൃപ്തി നൽകുന്നതുമാണെന്ന് പഠനം. 'ഹ്യൂമൻ ബ്രെയിൻ മാപ്പിംഗ്' എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം മനുഷ്യമസ്തിഷ്കം ഇന്റർനെറ്റ് അധിഷ്ഠിത ഉത്തേജനങ്ങളോട് പെട്ടെന്ന് ആകർഷണം കാണിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇന്റർനെറ്റ് അടിമത്തങ്ങൾക്കിടയാക്കുന്ന പോൺ, ഗെയിമിംഗ്, ചൂതാട്ടം എന്നിവയോട് മസ്തിഷ്കം എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് പഠനം പരിശോധിച്ചത്.
19 മുതൽ 38 വയസുവരെയുള്ള 31 വലങ്കയ്യന്മാരായ പുരുഷന്മാരിലാണ് പഠനം നടത്തിയത്. അശ്ലീല ചിത്രങ്ങൾ, വീഡിയോ ഗെയിം സ്ക്രീൻഷോട്ടുകൾ, പണത്തിന്റെ ചിത്രങ്ങൾ എന്നിവയിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ അവരോട് നിർദേശിച്ചു. ഓരോ തിരഞ്ഞെടുപ്പിനും ഒരു ചെറിയ തുക പാരിതോഷികമായി നൽകി. ഒരു എംആർഐ സ്കാനറിനുള്ളിൽ ക്ലാസിക്കൽ കണ്ടീഷനിംഗ് രീതി ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.
ഗവേഷകർ, പഠനത്തിന് വിധയേമാക്കിയവരുടെ പ്രതികരണങ്ങൾ അളക്കാൻ മൂന്ന് രീതികൾ ഉപയോഗിച്ചു. ആദ്യത്തെ രീതിയിൽ, വ്യക്തിപരമായ അഭിപ്രായങ്ങൾ ശേഖരിക്കുകയായിരുന്നു. ഓരോ ഉത്തേജനവും എങ്ങനെ അവരെ ബാധിച്ചു എന്നതിനെക്കുറിച്ച് അവർ വിലയിരുത്തി. ഇത് ഉത്തേജനങ്ങളോടുള്ള വ്യക്തിപരമായ അനുഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകി. രണ്ടാമത്തെ രീതി ശരീരത്തിന്റെ പ്രതികരണം അളക്കുകയായിരുന്നു. ഇതിനായി ചർമത്തിലെ വിയർപ്പ് ഗ്രന്ഥികളുടെ പ്രവർത്തനം നിരീക്ഷിച്ചു. ഇത് ശാരീരിക ഉത്തേജനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകി.
അവസാനമായി, ഗവേഷകർ മസ്തിഷ്ക പ്രവർത്തനം രേഖപ്പെടുത്താനും മറ്റും ഫംഗ്ഷണൽ എംആർഐ (എഫ്എംആർഐ) സ്കാൻ ഉപയോഗിച്ചു. ഈ സാങ്കേതികവിദ്യ വ്യത്യസ്ത മസ്തിഷ്ക ഭാഗങ്ങൾ ഉത്തേജനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് കാണാൻ ഗവേഷകരെ സഹായിച്ചു. ഇത് പ്രതികരണങ്ങളുടെ നാഡീവ്യവസ്ഥാ സംവിധാനത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണ നൽകി.
പഠനത്തിൽ പോർണോഗ്രാഫിക് ചിത്രങ്ങൾ ഗെയിമിംഗ്, പണം എന്നിവയുമായി ബന്ധപ്പെട്ടതിനേക്കാൾ കൂടുതൽ ആകർഷകവും ഉത്തേജിപ്പിക്കുന്നതുമാണെന്ന് കണ്ടെത്തി. മനുഷ്യ മസ്തിഷ്കം ഇന്റർനെറ്റ് അധിഷ്ഠിത കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് ഇതുവരെ വ്യക്തമല്ലായിരുന്നു. പുതിയ പഠനം ഈ വിടവ് നികത്തുകയാണ് ലക്ഷ്യമിടുന്നത്. .