city-gold-ad-for-blogger

ദാഇഷ് ക്യാമ്പിലെത്തിയ മലയാളികള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നഷ്ടപ്പെട്ടു; തങ്ങള്‍ രക്തസാക്ഷിത്വത്തിനായി കാത്തിരിക്കുകയാണെന്ന് പടന്നയിലെ അഷ്ഫാഖിന്റെ സന്ദേശം

പടന്ന: (www.kasargodvartha.com 26.04.2017) ദാഇഷ് ക്യാമ്പിലെത്തിയ മലയാളികള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നഷ്ടപ്പെട്ടു. തങ്ങള്‍ രക്തസാക്ഷിത്വത്തിനായി കാത്തിരിക്കുകയാണെന്നാണ് പടന്നയിലെ അഷ്ഫാഖ് മജീദ് പൊതുപ്രവര്‍ത്തകനായ ബി സി എ റഹ് മാന് ഏപ്രില്‍ 21ന് അയച്ച അവസാന സന്ദേശത്തില്‍ പറയുന്നത്. www.kasargodvartha.com

ശ്രീലങ്കയിലേക്ക് വ്യാപാരാവശ്യത്തിനെന്ന പേരില്‍ വീട് വിട്ട പടന്ന തൃക്കരിപ്പൂര്‍ സ്വദേശികളായവരാണ് അഫ്ഗാന്‍ അതിര്‍ത്തിയിലെ ദാഇഷ് കേന്ദ്രത്തിലെത്തിയതായി സ്ഥിരീകരിച്ചത്. ഇവരുടെ കൂട്ടത്തിലുള്ള സ്ത്രീകളേയും കുട്ടികളേയുമെങ്കിലും തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും നടത്തി വന്നിരുന്നത്. വീട്ടുകാരുമായുള്ള ബന്ധം ഇവര്‍ ഏറെകുറേ അവസാനിപ്പിച്ചു. ഇപ്പോള്‍ പൊതുപ്രവര്‍ത്തകനായ ബി സി റഹ് മാനുമായി നടത്തുന്ന ടെലഗ്രാം സന്ദേശം മാത്രമാണ് ഉള്ളത്. നാട്ടിലേക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിക്കുമ്പോഴെല്ലാം ഇവര്‍ നിഷേധാത്മക സമീപനമാണ് അവര്‍ സ്വീകരിച്ചത്. www.kasargodvartha.com

ദാഇഷ് ക്യാമ്പിലെത്തിയ മലയാളികള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നഷ്ടപ്പെട്ടു; തങ്ങള്‍ രക്തസാക്ഷിത്വത്തിനായി കാത്തിരിക്കുകയാണെന്ന് പടന്നയിലെ അഷ്ഫാഖിന്റെ സന്ദേശം

അമേരിക്കയുടെ ആളില്ലാ വിമാനം നടത്തുന്ന ബോംബാക്രമണത്തില്‍ ഇതിനകം സംഘത്തിലെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പടന്നയിലെ ഹഫീസുദ്ദീന്‍ ഫെബ്രുവരി 24നും വടക്കേപുറത്തെ മുര്‍ഷിദ് മുഹമ്മദ് ഏപ്രില്‍ 12നും അമേരിക്കന്‍ സേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കാര്യം സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സംഘത്തിലെ മറ്റ് അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെകുറിച്ച് ചോദിച്ചപ്പോള്‍ ആ വാര്‍ത്തകളെല്ലാം തെറ്റാണെന്നാണ് അഷ്ഫാഖിന്റെ സന്ദേശം വ്യക്തമാക്കുന്നത്.

ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് (38), ഭാര്യ എറണാുളം വൈറ്റില സ്വദേശിനി ആഇശ (സോണി സെബാസ്റ്റിയന്‍ 25), ഇവരുടെ രണ്ട് വയസുള്ള മകള്‍ സാറ, പടന്നയിലെ ഡോ. പി കെ ഇജാസ് (35), ഭാര്യ പടന്നക്കാട് സ്വദേശിനി ഡോ. ജസീല (26), രണ്ടു വയസുള്ള ആണ്‍കുട്ടി, സഹോദരന്‍ പി കെ ശിഹാസ് (28), ഭാര്യ മംഗളൂരു ഉള്ളാള്‍ സ്വദേശിനി അജ്മല (20), തൃക്കരിപ്പൂര്‍ മൈതാനിയിലെ മുഹമ്മദ് മന്‍ഷാദ് (25), തൃക്കരിപ്പൂരിലെ കെ വി പി മര്‍വാന്‍ (23), പടന്ന ആശുപത്രിക്ക് സമീപം ഹഫീസുദ്ദീന്‍ (28), പെട്രോള്‍ പമ്പിന് സമീപത്തെ പി കെ അഷ്ഫാഖ് (30), മൈതാനിയിലെ ഫിറോസ് (25), പടന്ന വടക്കെപുറത്തെ മുര്‍ഷിദ് മുഹമ്മദ് (25), കാവുന്തലയിലെ സാജിദ് (26), പാലക്കാട് സ്വദേശികളായ ഈസ, യഹ് യ ഇവരുടെ ഭാര്യമാര്‍ എന്നിവരടങ്ങിയ സംഘമാണ് ദാഇഷില്‍ എത്തിപ്പെട്ടതായി സംശയിക്കുന്നത്. www.kasargodvartha.com

തിരിച്ചുവന്ന് യഥാര്‍ത്ഥ മുസ്ലിമായി ജീവിച്ചുകൂടെയെന്ന് ചോദിച്ചപ്പോള്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് ബയ്അത്ത് കൊടുക്കാന്‍ വന്നതാണെന്നും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ വെച്ച് കാണാമെന്നുമായിരുന്നു അഷ്ഫാഖിന്റെ സന്ദേശം. യഥാര്‍ത്ഥ മുസ്ലിമിന് ഒരിക്കലും നിങ്ങളുടെ നാട്ടില്‍ ജീവിക്കാന്‍ സാധിക്കില്ലെന്നും ഇവിടെ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നുമാണ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. സ്ത്രീകളും കുട്ടികളും മരണയാദന അനുഭവിക്കുകയല്ലെ തിരിച്ച് പോന്നൂടെയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്ത് വിഡ്ഢിത്തമാണ് ചോദിക്കുന്നതെന്നും ഇതുവരെ ബോധം വന്നില്ലെയെന്നുമായിരുന്നു തിരിച്ച് ചോദിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നുവെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

മാതാവിന്റെ കാലിനടിയിലാണ് സ്വര്‍ഗമെന്നും ഓണ്‍ലൈന്‍ സ്റ്റഡിയിലൂടെ അറിഞ്ഞ ഇസ്ലാമല്ല യഥാര്‍ത്ഥ ഇസ്ലാമെന്നും പറഞ്ഞപ്പോള്‍ മാതാവിന്റെ കാലിനടിയില്‍ മാത്രമല്ല സ്വര്‍ഗമെന്നും മുത്തദീങ്ങളുടെയും മുഷ്രിക്കുകളുടേയും കൂടെ ജീവിക്കുന്ന നിങ്ങളോട് ഇതൊന്നും പറഞ്ഞാല്‍ മനസിലാകില്ലെന്നായിരുന്നു പ്രതികരണം. മാതാവിനെ തന്നത് അല്ലാഹുവാണെന്നും അത് കൊണ്ട് അല്ലാഹുവാണ് ആദ്യമെന്നും ഈ ചോദ്യത്തിന് മറുപടിയായി പറയുന്നു. സത്യ വിശ്വാസിക്ക് രക്ഷകനുണ്ടെന്നും സത്യനിഷേധിക്ക് രക്ഷകനില്ലെന്നും അഷ്ഫാഖ് പറയുന്നു.

നിങ്ങള്‍ക്ക് നാട്ടില്‍ വന്ന് സമ്പത്തും വിദ്യാഭ്യാസവും പാവങ്ങള്‍ക്ക് ധാനം ചെയ്തുകൂടെയെന്ന് ചോദിച്ചപ്പോള്‍ തങ്ങല്‍ ഇനി നാട്ടിലേക്ക് ഇല്ലെന്ന മറുപടിയാണ് നല്‍കിയത്. ജീവിച്ച് കൊതി തീരും മുമ്പേ മരണം കാത്തിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജീവിതത്തോട് കൊതിയുണ്ടെന്നും പക്ഷെ മരണശേഷമുള്ള ജീവിതത്തോടാണ് കൂടുതല്‍ കൊതിയുള്ളതെന്നുമാണ് മറുപടി നല്‍കിയത്. www.kasargodvartha.com

ഈ ജീവിതത്തിന് കൊതുകിന്റെ ഒരു ചിറകിന്റെ അത്ര പോലും പ്രാധാന്യം നല്‍കരുതെന്ന ഓര്‍മപ്പെടുത്തലും അഷ്ഫാഖ് നല്‍കുന്നു. താനിപ്പോള്‍ ഭാര്യയോട് ഇവിടത്തെ സുഖത്തെക്കുറിച്ച് ചോദിച്ചുവെന്നും പരമ പരമ പരമ സുഖമാണെന്നാണ് അവള്‍ പറഞ്ഞതെന്നും മറുപടിയിലുണ്ട്. അഹ് ലു സുന്നത്ത് വല്‍ ജമാഅത്താണ് പിന്തുടരുന്നതെന്നാണ് മറ്റൊരു ചോദ്യത്തിന്് മറുപടിയായി പറയുന്നത്. തങ്ങള്‍ ജിഹാദ് ചെയ്യാന്‍ വന്നവരാണെന്നും പരമസുഖമാണെന്നും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും ഒപ്പമുള്ള സ്ത്രീകള്‍ക്കും ഇതേ അഭിപ്രായമാണെന്നും അഷ്ഫാഖ് പറയുന്നു. അമേരിക്ക ഇപ്പോഴും ഇവിടെ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ദാഇഷ് ക്യാമ്പിലെത്തിയ മലയാളികള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നഷ്ടപ്പെട്ടു; തങ്ങള്‍ രക്തസാക്ഷിത്വത്തിനായി കാത്തിരിക്കുകയാണെന്ന് പടന്നയിലെ അഷ്ഫാഖിന്റെ സന്ദേശം

ദാഇഷ് ക്യാമ്പിലെത്തിയ മലയാളികള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നഷ്ടപ്പെട്ടു; തങ്ങള്‍ രക്തസാക്ഷിത്വത്തിനായി കാത്തിരിക്കുകയാണെന്ന് പടന്നയിലെ അഷ്ഫാഖിന്റെ സന്ദേശം

ദാഇഷ് ക്യാമ്പിലെത്തിയ മലയാളികള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നഷ്ടപ്പെട്ടു; തങ്ങള്‍ രക്തസാക്ഷിത്വത്തിനായി കാത്തിരിക്കുകയാണെന്ന് പടന്നയിലെ അഷ്ഫാഖിന്റെ സന്ദേശം

ദാഇഷ് ക്യാമ്പിലെത്തിയ മലയാളികള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നഷ്ടപ്പെട്ടു; തങ്ങള്‍ രക്തസാക്ഷിത്വത്തിനായി കാത്തിരിക്കുകയാണെന്ന് പടന്നയിലെ അഷ്ഫാഖിന്റെ സന്ദേശം

ദാഇഷ് ക്യാമ്പിലെത്തിയ മലയാളികള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നഷ്ടപ്പെട്ടു; തങ്ങള്‍ രക്തസാക്ഷിത്വത്തിനായി കാത്തിരിക്കുകയാണെന്ന് പടന്നയിലെ അഷ്ഫാഖിന്റെ സന്ദേശം

Keywords : Kasaragod, Top-Headlines, Kerala, World, Padanna, Trikaripure, Ashfaq, Message, Telegram, Daish, Terrorism, Jihad, Family.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia