city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണിന് അസഹ്യമായ ചൊറിച്ചിലുമായി വന്ന യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി, കണ്ണില്‍ കൂടുകൂട്ടിയിരിക്കുന്നത് നൂറോളം പുഴുക്കള്‍, പുഴുക്കള്‍ നിറയാന്‍ കാരണമായത് തലയിണ

ബീജിങ്: (www.kasargodvartha.com 27.12.2017) തലയിണ വില്ലനായപ്പോള്‍ യുവതിയുടെ കണ്ണില്‍ കൂടുകൂട്ടിയത് നൂറോളം പുഴുക്കള്‍. അമിതമായ ചൊറിച്ചിലും ചുവപ്പ് നിറവും ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ കണ്ണിന് ചികിത്സതേടിയെങ്കിലും നാളുകള്‍ കഴിയും തോറും നീരുവച്ച് തുറക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കു മാറുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ഡോക്ടര്‍മാര്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് കണ്‍പീലിയില്‍ ജീവനുള്ള നൂറോളം പുഴുക്കൾ പറ്റിപ്പിടിച്ച് ഇരിക്കുന്നത് കണ്ടെത്തുന്നത്.

ചൈനീസ് സ്വദേശിനിയായ സൂ എന്ന യുവതിയുടെ കണ്‍ പീലിയില്‍ നിന്നുമാണ് പുഴുക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ ഡോക്ടര്‍മാര്‍ സൂവിന്റെ രോഗം ഭേദപ്പെടുത്തുകയായിരുന്നു.

 കണ്ണിന് അസഹ്യമായ ചൊറിച്ചിലുമായി വന്ന യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി, കണ്ണില്‍ കൂടുകൂട്ടിയിരിക്കുന്നത് നൂറോളം പുഴുക്കള്‍, പുഴുക്കള്‍ നിറയാന്‍ കാരണമായത് തലയിണ

അഞ്ചുവര്‍ഷം തലയിണ വൃത്തിയാക്കാതെ ഉപയോഗിച്ചതാണ് ഈ അവസ്ഥയ്ക്കു കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.വൃത്തിയില്ലാത്ത സാഹചര്യങ്ങളിലാണ് ഇത്തരം പുഴുക്കളുണ്ടാകുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സൂ സുഖം പ്രാപിച്ചുവരികയാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

നേത്രരോഗവിദഗ്ധനായ ഡോക്ടർ മൈൽ ബ്രൂജിക് തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, news, health, Video, Social-Media, Unknown-disease, Doctor, The mastrota meibomian gland paddle in use.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia