Mobile Phone | അര മണിക്കൂറിൽ കൂടുതൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കും; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
May 6, 2023, 13:08 IST
ന്യൂഡെൽഹി: (www.kasargodvartha.com) ആരോഗ്യകരമായ ജീവിതശൈലിക്ക് മൊബൈൽ ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കുന്ന ഒരു പഠന റിപ്പോർട്ട് കൂടി പുറത്ത്. അരമണിക്കൂറോ അതിൽ കൂടുതലോ മൊബൈൽ ഫോൺ കോളിൽ സംസാരിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിന്റെ വികാസവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു മെഡിക്കൽ പഠനം വെളിപ്പെടുത്തി.
ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത 12 ശതമാനം വർധിപ്പിക്കുമെന്ന് പഠനം പറയുന്നു. മൊബൈൽ ഫോണിൽ സംസാരിക്കുന്ന മിനിറ്റുകളുടെ എണ്ണവും ഹൃദയാരോഗ്യവും തമ്മിൽ ബന്ധമുണ്ട്, മിനിറ്റുകൾ കൂടുന്നത് കൊണ്ട് വലിയ അപകടസാധ്യതയുണ്ട്', ചൈനയിലെ ഗ്വാങ്ഷൂവിലുള്ള സതേൺ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ പഠന രചയിതാവ് സിയാൻഹുയി ക്വിൻ പറഞ്ഞു.
ലോക ജനസംഖ്യയുടെ മുക്കാൽ ഭാഗവും 10 വയസിനു മുകളിൽ പ്രായമുള്ളവരും മൊബൈൽ ഫോണുള്ളവരുമാണ്. മൊബൈൽ ഫോണുകൾ കുറഞ്ഞ അളവിലുള്ള റേഡിയോ ഫ്രീക്വൻസി ഊർജം പുറപ്പെടുവിക്കുന്നു. ഇത് രക്തസമ്മർദം വർധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ഉയർന്ന രക്തസമ്മർദം ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾക്കുള്ള പ്രധാന അപകട ഘടകമാണ്, കൂടാതെ ആഗോളതലത്തിൽ അകാലമരണത്തിനുള്ള പ്രധാന കാരണവുമാണ്.
'വർഷങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗമോ ഹാൻഡ്സ്-ഫ്രീ ഉപയോഗിക്കുന്നതോ ഉയർന്ന രക്തസമ്മർദം വരാനുള്ള സാധ്യതയെ സ്വാധീനിക്കില്ല, എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. ചിലരിൽ ഇതിന്റെ പാർശ്വഫലങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയും, എന്നാൽ ചിലരിൽ ഇത് നിശബ്ദമായിരിക്കുകയും പെട്ടെന്ന് ഒരു രോഗത്തിന്റെ രൂപത്തിൽ മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്യാം', സിയാൻഹുയി ക്വിൻ കൂട്ടിച്ചേർത്തു.
യൂറോപ്യൻ ഹാർട്ട് ജേണൽ - ഡിജിറ്റൽ ഹെൽത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 37 നും 73 നും ഇടയിൽ പ്രായമുള്ള 212,046 പേരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. അരമണിക്കൂറിലധികം ഫോണിൽ സംസാരിച്ച 13,984 പേർക്ക് (ഏകദേശം ഏഴ് ശതമാനം) ഉയർന്ന രക്തസമ്മർദത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. മാത്രവുമല്ല, അത്രയും നേരം സംസാരിക്കാത്ത മറ്റൊരു ഗ്രൂപ്പും ഇതേ പഠനത്തിൽ ഉണ്ടായിരുന്നു.
ഈ രണ്ട് ഗ്രൂപ്പുകളെ ഗവേഷകർ താരതമ്യം ചെയ്തപ്പോൾ, ഫോണിൽ ദീർഘനേരം സംസാരിക്കുന്നവരിൽ ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത പല മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. പ്രതിവാര മൊബൈൽ ഫോൺ ഉപയോഗ സമയം 30-59 മിനിറ്റ്, 1-3 മണിക്കൂർ, 4-6 മണിക്കൂർ, ആറ് മണിക്കൂറിൽ കൂടുതൽ എന്നിവ യഥാക്രമം എട്ട് ശതമാനം, 13 ശതമാനം, 16 ശതമാനം, 25 ശതമാനം ഉയർന്ന രക്തസമ്മർദം കാണിക്കുന്നതായി ഗവേഷകർ പറഞ്ഞു.
Keywords: News, World, Life Style, New Delhi, Health, Mobile Phone, Talking over mobile for more than 30 minutes linked to developing hypertension.
< !- START disable copy paste -->