city-gold-ad-for-blogger
Aster MIMS 10/10/2023

Earthquake | 12 മണിക്കൂറിനുള്ളില്‍ തായ് വാനെ പിടിച്ച് കുലുക്കി 80ലധികം ഭൂചലനങ്ങള്‍; കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം

Taiwan Hit By 80 Earthquakes, 6.3 Magnitude Tremors Shake Buildings, Taipei News, Taiwanm, Hit, 80 Earthquakes

*ഏപ്രില്‍ 3ന് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 14 പേര്‍ മരിച്ചിരുന്നു. 

*2016ല്‍ തെക്കന്‍ തായ് വാനിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലധികം പേരാണ് മരിച്ചത്.

*1999ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.

തായ്‌പേയ്: (KasargodVartha) ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിനിടെ തായ് വാനെ പിടിച്ച് കുലുക്കി തുടര്‍ച്ചയായ ഭൂചലനങ്ങള്‍.  തിങ്കളാഴ്ച (22.04.2024) രാത്രി തുടങ്ങി ചൊവാഴ്ച (23.04.2024) പുലര്‍ചെ വരെ തായ് വാന്റെ കിഴക്കന്‍ തീരത്താണ് 80ലധികം ഭൂചലനങ്ങള്‍ ഉണ്ടായത്. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായതെന്ന് ദ്വീപിന്റെ കാലാവസ്ഥാ ഭരണകൂടം അറിയിച്ചു. ചിലത് തായ് വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഭൂകമ്പങ്ങളില്‍ ഭൂരിപക്ഷവും ഉണ്ടായത്. 

ഏപ്രില്‍ 3ന് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതിനുശേഷം നൂറുകണക്കിന് തുടര്‍ചലനങ്ങളാണ് തായ് വാനിലുണ്ടായത്. ഏപ്രില്‍ മൂന്നിനുണ്ടായ ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ചതും ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തതുമായ ഒരു ഹോടെല്‍ കെട്ടിടം ഒരുവശത്തേക്ക് ചെറുതായി ചാഞ്ഞിരിക്കുകയാണെന്ന് ഹുവാലിയനിലെ അഗ്‌നിശമന വിഭാഗം ചൊവ്വാഴ്ച പുലര്‍ചെ അറിയിച്ചു. 

2016ല്‍ തെക്കന്‍ തായ് വാനിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലധികം പേരാണ് മരിച്ചത്. അതിന് മുന്‍പ് 1999ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരുക്കുമേറ്റിരുന്നു.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL