city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Taipei Open | തായ്പേയ് ഓപണ്‍: പുരുഷ ഡബിള്‍സില്‍ അര്‍ജുന്‍ - ധ്രുവ് കപില, ഇഷാന്‍-സായ് പ്രതീക് സഖ്യത്തിന് വിജയം

തായ്പേയ്: (www.kasargodvartha.com) ഇന്‍ഡ്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ എംആര്‍ അര്‍ജുന്‍ - ധ്രുവ് കപില സഖ്യവും ഇഷാന്‍ ഭട്നഗര്‍-സായ് പ്രതീക് സഖ്യവും യോനെക്സ് തായ്പേയ് ഓപണിന്റെ (Yonex Taipei Open 2022) പുരുഷ ഡബിള്‍സില്‍ രണ്ടാം റൗന്‍ഡില്‍ കടന്നു. അതേസമയം മറ്റുരണ്ട് ജോഡികളായ പ്രസാദ് ഗരാഗ - വിഷ്ണുവര്‍ധന്‍ ഗൗഡ് പഞ്ജല, പിഎസ് രവികൃഷ്ണ - എസ്പി ഉദയ്കുമാര്‍ എന്നിവര്‍ പരാജയപ്പെട്ടു.
      
Taipei Open | തായ്പേയ് ഓപണ്‍: പുരുഷ ഡബിള്‍സില്‍ അര്‍ജുന്‍ - ധ്രുവ് കപില, ഇഷാന്‍-സായ് പ്രതീക് സഖ്യത്തിന് വിജയം

അഞ്ചാം സീഡായ ധ്രുവ് കപില - എംആര്‍ അര്‍ജുന്‍ സഖ്യം ആദ്യ റൗന്‍ഡില്‍ ചിന്‍സി തായ്പേയിയുടെ ലിന്‍ യു-ചീ-സു ലി വെയ് സഖ്യത്തെ 21-19, 21-23, 21-12 എന്ന സ്‌കോറിനാണ് മൂന്ന് സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. ഇഷാന്‍ ഭട്നഗര്‍-സായ് പ്രതീക് സഖ്യം തായ്ലന്‍ഡിന്റെ ചാറോന്‍കിറ്റാമോണ്‍-യോര്‍ഡ്ഫൈസോങ് സഖ്യത്തെ 26-24, 14-21, 21-19 എന്ന സ്‌കോറിന് തോല്‍പിച്ചു.

ഏഴാം സീഡ് കൃഷ്ണ പ്രസാദ് ഗരാഗ - വിഷ്ണുവര്‍ധന്‍ ഗൗഡ് പഞ്ജല സഖ്യം ഹോങ്കോങ്ങിന്റെ ലോ ച്യൂക് ഹിം - ലീ ചുന്‍ ഹെയ് എന്നിവരോട് തോറ്റു. സ്‌കോര്‍: 23-21, 18-21, 14-21. പിഎസ് രവികൃഷ്ണ - എസ്പി ഉദയ്കുമാര്‍ ചൈനീസ് തായ്‌പേയിയുടെ ലിന്‍ ഷാങ് കായ് - സെങ് മിന്‍ ഹാവോ സഖ്യത്തോട് 14-21, 10-21 എന്ന സ്‌കോറിന് പരാജയമേറ്റുവാങ്ങി.

Keywords: News, World, Taipei-Open, Sports, Top-Headlines, India, Winners, Taipei Open 2022, Yonex Taipei Open 2022,  Arjun-Kapila, Ishaan-Sai Pratheek, Taipei Open 2022: Arjun-Kapila, Ishaan-Sai Pratheek advance to second round.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia