city-gold-ad-for-blogger

ടി 20 ഗ്ലോബല്‍ ലീഗുമായി സൗത്ത് ആഫ്രിക്ക

ജോഹാന്നസ്ബര്‍ഗ്: (www.kasargodvartha.com 01/06/2017) ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന സൗത്ത് ആഫ്രിക്ക ടി 20 ലീഗിന്റെ ഔദ്യോഗിക പേരും ലോഗോയും പ്രഖ്യാപിച്ചു. പ്രാദേശിക - അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍പെടുന്ന എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ടി20 ഗ്ലോബല്‍ ലീഗ് ലോഗോവാണ്ടേഴ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍വച്ച് പ്രകാശിപ്പിച്ചു.

ടി 20 ഗ്ലോബല്‍ ലീഗുമായി സൗത്ത് ആഫ്രിക്ക

ടി20 ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ ലീഗ് എന്ന പേര് ടി20 ഗ്ലോബല്‍ ലീഗ് എന്നാക്കി ചുരുക്കുകയും ചെയ്തു. ടീം ഉടമകളുടെ പേരുകള്‍ 19 -ാം തീയതി പ്രഖ്യാപിക്കും. മികച്ച താരങ്ങളുടെ പട്ടിക നേരത്തെ തന്നെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പുറത്തുവിട്ടിരുന്നു. വളരെ ആവേശകരവും പുതിയതും മികച്ചതുമായ ടൂര്‍ണമെന്റ് കളിക്കാന്‍ ഞങ്ങള്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണെന്ന് ടി20 ഗ്ലോബല്‍ ലീഗ് താരം ജെ പി ഡുമിനി പറഞ്ഞു.

ടി20 ഗ്ലോബല്‍ ലീഗ് ഞങ്ങള്‍ക്ക് തന്നത് സ്വപ്ന തുല്ല്യമായ ഒരു പ്രതീക്ഷയാണ്. ലോഗോയും പേരും പ്രഖ്യാപിച്ചതിലൂടെ ഞങ്ങള്‍ ആദ്യ പന്തുരുളാനുള്ള ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണെന്ന് ഡേവിഡ് മില്ലര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : World, Sports, Cricket, Top-Headlines, News, South Africa, T20 Global League, T20 Global League: Cricket South Africa reveals their new Twenty20 competition. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia