മരിയുപോളില്‍ മാരകശേഷിയുള്ള ബോംബിട്ട് റഷ്യ; ജനങ്ങളെ രക്ഷിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ആക്രമണമെന്ന് യുക്രൈന്‍
Mar 23, 2022, 07:26 IST
കീവ്: (www.kasargodvartha.com 23.03.2022) മരിയുപോളില്‍ റഷ്യ മാരകശേഷിയുള്ള ബോംബിട്ടതായി റിപോര്‍ട്. തുടര്‍ചയായി ഷെല്ലാക്രമണം നടക്കുന്ന യുക്രൈന്‍ നഗരമായ മരിയുപോളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് രണ്ട് ബോംബുകള്‍ പതിച്ചതെന്ന് യുക്രൈന്‍ ആരോപിച്ചു.
3.5 മില്യന്‍ ജനങ്ങളാണ് യുക്രൈന്‍ വിട്ട് പലായനം ചെയ്തത്. യുദ്ധം തുടങ്ങിയത് മുതല്‍ 117 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ അറിയിച്ചു. 548 സ്‌കൂളുകള്‍ തകര്‍ന്നു. യൂറോപ്യന്‍ യൂണിയനും യുഎസും ഏര്‍പ്പെടുത്തിയ ഉപരോധം മൂലം റഷ്യ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. റഷ്യ വിചാരിച്ചപോലെയല്ല യുദ്ധം മുന്നോട്ട് പോകുന്നതെന്നും അവര്‍ നിരാശരായെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
Keywords: News, World, Top-Headlines, Ukraine, Ukraine war, Russia, Attack, bomb, 'Super Powerful Bombs' Hit Ukraine's Port City Amid New Rescue Attempt.