city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാര്യ പിണങ്ങിപ്പോയതിന് യുവാവ് ചെയ്ത കടുങ്കൈ; വളര്‍ത്തു പാമ്പിനെ കൊണ്ട് കടിപ്പിച്ച് ലൈവായി ആത്മഹത്യ ചെയ്തു

മോസ്‌കോ: (www.kasargodvartha.com 27.09.2017) ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് 31 കാരന്‍ ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്തു. റഷ്യക്കാരനായ അര്‍ലാന്‍ വലീവാണ് ഈ കടുങ്കൈ ചെയ്തത്. ആത്മഹത്യയുടെ തത്സമയ ദൃശ്യങ്ങള്‍ ഇയാള്‍ ഭാര്യ കാണാനായി ലൈവ് സ്ട്രീമിങ്ങിലൂടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ഭാര്യ പിണങ്ങിപ്പോയതിന് യുവാവ് ചെയ്ത കടുങ്കൈ; വളര്‍ത്തു പാമ്പിനെ കൊണ്ട് കടിപ്പിച്ച് ലൈവായി ആത്മഹത്യ ചെയ്തു


ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുനീളം വലീവിനെ വിഷാദവാനായാണ് കാണുന്നത്. താന്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യം അടുത്തിരിക്കുന്നുവെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനിടയില്‍ വളര്‍ത്തുപാമ്പിനെ കൊണ്ട് കൈയ്യില്‍ കടിപ്പിച്ച് വലീവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭാര്യയെ താന്‍ ഏറെ സ്‌നേഹിച്ചിരുന്നുവെന്നും ഈ വീഡിയോ കാണുന്ന ആരെങ്കിലും തന്റെ മരണം അവളെ അറിയിക്കണമെന്നും വലീവ് ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു. തുടര്‍ന്ന് സീറ്റില്‍ നിന്നെഴുന്നേറ്റ വലീവ് പാമ്പിന്റെ കൂടിനടുത്തേക്ക് പോയി കൈയില്‍ കൊത്തിക്കുകയായിരുന്നു. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കാണുന്ന നീണ്ടു മെലിഞ്ഞ പാമ്പിനെക്കൊണ്ടാണ് വലീവ് കൈയില്‍ കൊത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



 Keywords : World, Suicide, Youth, Wife, News, Top-Headlines, Facebook Live, Video, 'Suicide by snake': Brokenhearted man live streams his death after 'allowing deadly pet black mamba to bite him' following marriage break-up. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia