city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ചൈനീസ് അന്തര്‍വാഹിനിക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക

കൊളംബോ: (www.kasargodvartha.com 12/05/2017) ചൈനീസ് അന്തര്‍വാഹിനിക്ക് കൊളംബോ തീരത്ത് നങ്കൂരമിടുന്നതിനുളള അനുമതി ശ്രീലങ്ക നിഷേധിച്ചിച്ചതായി റിപ്പോര്‍ട്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തിയതിനു പിന്നാലെയാണ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മേയ് 12 മുതല്‍ 14 വരെ ശ്രീലങ്ക ആതിഥ്യം വഹിക്കുന്ന രാജ്യാന്തര ബുദ്ധസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തിയത്. ശ്രീബുദ്ധന്റെ ജനനം, ജ്ഞാനോദയം, നിര്‍വാണം എന്നിവയെ അനുസ്മരിക്കുന്ന സമ്മേളനത്തില്‍ നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് സൂചന.

മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ചൈനീസ് അന്തര്‍വാഹിനിക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക

ചൈനയുടെ അന്തര്‍വാഹിനിക്ക് കൊളംബോ തീരത്ത് നങ്കൂരമിടാന്‍ 2014 ഒക്ടോബറില്‍ ശ്രീലങ്ക അനുമതി നല്‍കിയത് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നുവെങ്കിലും മേഖലയില്‍ സ്വാധീനം വളര്‍ത്തുവാനുള്ള ചൈനയുടെ ബോധപൂര്‍വമായ ശ്രമമായി ഇന്ത്യ ഇതിനെ കാണുകയായിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിടാനുള്ള ചൈനയുടെ നീക്കങ്ങളെ എപ്പോഴും പിന്തുണയ്ക്കാനാകില്ലെന്നും അതേ സമയം ഇക്കാര്യത്തില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി.

റോഡുകള്‍, വിമാനത്താവളങ്ങള്‍, റയില്‍വേ, തുറമുഖങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ശ്രീലങ്കയെ സഹായിക്കുന്ന നയമാണ് ചൈന സ്വീകരിച്ചുവരുന്നതെന്നും പരമ്പരാഗതമായി ശ്രീലങ്കയുമായി അടുത്ത വ്യാപാരബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ തോല്‍പിച്ച് സ്വാധീനമുറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Sri Lanka rejects Chinese request for Submarine Visit
Keywords: Narendra-Modi, China, Sri Lanka, Submarine, India, visit, Report, Meeting, Prime Minister, Countries, October, Rejected.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia