ശക്തമായ മഴ: മണ്ണിടിച്ചിലില്‍ 91 പേര്‍ മരിച്ചു; 100 ലേറെ പേരെ കാണാതായി, നിരവധി വീടുകള്‍ തകര്‍ന്നു
May 27, 2017, 06:47 IST
കൊളംബോ: (www.kasargodvartha.com 27.05.2017) ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 91 പേര്‍ മരിച്ചു. ശ്രീലങ്കയിലാണ് കനത്ത മഴ നാശം വിതച്ചത്. അപകടത്തില്‍ 110 പേരെ കാണാതായിട്ടുണ്ട്. അഞ്ചൂറോളം വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ഏറെ പ്രയാസകരമാണ്. ഇതേതുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.
മണ്ണിടിച്ചിലിനെ തുടര്‍ന്നു പ്രദേശത്തെ റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴയെ തുടര്‍ന്നു സ്‌കൂളുകള്‍ അടച്ചതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്താണ് കാലവര്‍ഷം ദുരന്തമായി മാറിയത്.

Keywords: World, news, Top-Headlines, water, Rain, Accident, Death, Srilanka, ColombO, flood, Sri Lanka: More than 90 dead and dozens missing after floods