Fuel Import | ശ്രീലങ്കയില്‍ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ കംപനികള്‍ക്ക് അനുമതി നല്‍കി സര്‍കാര്‍
May 28, 2022, 06:54 IST
കൊളംബോ: (www.kasargodvartha.com) ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ കംപനികള്‍ക്ക് അനുമതി നല്‍കി സര്‍കാര്‍. വൈദ്യുതി, ഊര്‍ജ മന്ത്രി കാഞ്ചന വിജേശേഖരയാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോളിയം ഉല്‍പന്ന നിയമത്തില്‍ കഴിഞ്ഞ ദിവസം ഭേദഗതി വരുത്തിയാണ് ഇതിന് അവസരമൊരുക്കുന്നത്.
പൊതുമേഖലാ എണ്ണ കംപനിയായ സിലോണ്‍ പെട്രോളിയം കോര്‍പറേഷന് വിദേശനാണ്യം ഇല്ലാത്തതിനാല്‍ ആവശ്യത്തിന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ല.
Keywords: News, World, Minister, Government, Business, Sri Lanka, Import, Fuel, Sri Lanka allows private companies to import fuel.