Young Actress Died | കൊറിയന്‍ ഡ്രാമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ യുവ നടി യൂ ജൂ ഇന്‍ മരിച്ച നിലയില്‍
സോള്‍: (www.kasargodvartha.com) കൊറിയന്‍ ഡ്രാമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ യുവ നടി യൂ ജൂ ഇന്നിനെ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. ആത്മഹത്യയെന്നാണ് നിഗമനം. യൂ ജൂ എഴുതിയ ആത്മഹത്യാക്കുറിപ്പെന്ന് കരുതപ്പെടുന്ന കത്ത് സഹോദരന്‍ നടിയുടെ തന്നെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ പങ്കുവച്ചിരുന്നുവെന്ന് കൊറിയന്‍ മാധ്യങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
സഹോദരിയുടെ അന്തിമാഭിലാഷമെന്ന നിലയിലാണ് കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കപ്പെട്ടതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അടുത്ത ബന്ധുക്കളോടൊക്കെ വിട ചൊല്ലിക്കൊണ്ടുള്ളതാണ് കത്ത്.
2018ല്‍ പുറത്തെത്തിയ ബിഗ് ഫോറസ്റ്റ്, 2019ല്‍ പുറത്തെത്തിയ ജോസിയന്‍ സര്‍വൈവല്‍ പിരീഡ് എന്നിവയാണ് അഭിനയിച്ചവയില്‍ യൂ ജൂ ഇന്നിന്റെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍.
Keywords: Korea, News, World, Death, Obituary, Top-Headlines, South Korean actress Yoo Joo-eun dies aged 27.