city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗില്‍ കിങ് ഖാന് പിന്നാലെ ടീമിനെ സ്വന്തമാക്കി പ്രീതി സിന്റയും

ജൊഹാനസ്ബര്‍ഗ്: (www.kasargodvartha.com 08.09.2017) ഈ വര്‍ഷം നവംബറില്‍ നടത്താനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗില്‍ ഷാരുഖാന് പിന്നാലെ ബോളിവുഡ് താരം പ്രീതി സിന്റയും ടീം സ്വന്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം സഹ ഉടമ കൂടിയായ പ്രീതി സിന്റ സ്റ്റെല്ലന്‍ബോഷ് ഫ്രാഞ്ചൈസ് ടീമിനെയാണ് ടി20 ഗ്ലോബല്‍ ലീഗില്‍ സ്വന്തമാക്കിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗില്‍ കിങ് ഖാന് പിന്നാലെ ടീമിനെ സ്വന്തമാക്കി പ്രീതി സിന്റയും

2008ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം ഉടമയാകുമ്പോള്‍ ഐ പി എല്ലിലെ ഏക വനിത ഉടമയായിരുന്നു പ്രീതി സിന്റ. ടി20 ഗ്ലോബല്‍ ലീഗ് കുടുംബത്തിലേയ്ക്ക് പ്രീതി സിന്റയെ കൂടി ക്ഷണിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. അവരുടെ അനുഭവജ്ഞാനവും കഴിവും ടി20 ലീഗിന് കൂടുതല്‍ ഗുണം ചെയ്യും- ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഹാരൂണ്‍ ലൊഗാട്ട് പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഏറ്റവും ആവേശകരമായ സമയമാണ് ഇത്. രാജ്യത്തിലേയും ലോകത്തിലേയും മികച്ച താരങ്ങളാകാനുള്ള അവസരം അവര്‍ക്ക് ഇതിലൂടെ ലഭിക്കുമെന്ന് ഉറപ്പാണ്. ടി20 ലീഗിലെ ഒരു ടീമിന്റെ ഉടമയാകുവാന്‍ സാധിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഇതിന് പിന്തുണയും പ്രചോദനവും നല്‍കിയത് ഹാരൂണ്‍ ലൊഗാട്ടാണ്- പ്രീതി സിന്റെ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : World, Sports, Cricket, Cricket Tournament, Entertainment, South Africa T20 League announces Preity Zinta as a team owner. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia