city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇര പിടിക്കാന്‍ വൈദ്യുതി പോസ്റ്റില്‍ കയറി, പിന്നീട് പൊരിഞ്ഞ യുദ്ധം, ഇര പറന്നുപോയി, വൈറലായി വീഡിയോ

മലേഷ്യ:(www.kasargodvartha.com 28/12/2017) ഇര പിടിക്കാന്‍ വൈദ്യുതി പോസ്റ്റില്‍ കയറി. പിന്നീട് പൊരിഞ്ഞ പോരാട്ടം. ഇലക്ട്രിക് കമ്പികളില്‍ നിന്നുകൊണ്ട് രണ്ടു മഞ്ഞക്കിളികളും ഒരു പാമ്പും തമ്മിലാണ് വാശിയേറിയ പോരാട്ടം. മലേഷ്യയിലെ സാബയില്‍ നിന്നാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ച.

വൈദ്യുതി കമ്പിയില്‍ ഇരപിടിക്കാനായി കയറിയതാണ് പാമ്പ്. ഇരയെ കണ്ട പാമ്പ് കമ്പിയിലൂടെ വേഗത്തിലിഴയാന്‍ തുടങ്ങിയ പാമ്പിനെ കണ്ടപ്പോള്‍ പക്ഷികള്‍ പേടിച്ച് പറന്നു പോകാതെ അവിടെ തന്നെ നിലയുറപ്പിച്ചു. പാമ്പ് തങ്ങള്‍ക്കരികിലെത്തി എന്ന് മനസിലാക്കില പക്ഷികള്‍ പിന്നെ രണ്ടും കല്‍പ്പിച്ച് അങ്കത്തിന് ഇറങ്ങി. ഇടയ്ക്കിടെ കമ്പിയില്‍ നിന്ന് കമ്പിയിലേക്ക് മറുകയും തിരിച്ച് പാമ്പിനെ ആക്രമിക്കാന്‍ മുതിരുകയും ചെയ്തു. എന്നാല്‍ പാമ്പ് ഒരു കമ്പിയില്‍ നിന്നും അടുത്ത കമ്പിയിലേക്ക് പക്ഷികള്‍ക്കു പിറകെ അതിവേഗത്തില്‍ ഇഴഞ്ഞു നീങ്ങുന്ന അമ്പരപ്പിക്കുന്ന കാഴചയ്ണ് കാണാന്‍ കഴിയുന്നത്.

ഇര പിടിക്കാന്‍ വൈദ്യുതി പോസ്റ്റില്‍ കയറി, പിന്നീട് പൊരിഞ്ഞ യുദ്ധം, ഇര പറന്നുപോയി, വൈറലായി വീഡിയോ


എത്ര പരിശ്രമിച്ചിട്ടും പാമ്പിന് പക്ഷികളെ പിടികൂടാനായില്ല. പാമ്പിനെ വട്ടം കറക്കി ഒടുവില്‍ പക്ഷികള്‍ പരന്നുപോകുന്നു അവസാനം വിജയം നേടാന്‍ കഴിയാതെ പാമ്പ് മടങ്ങുകയായിരുന്നു. പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും പാമ്പിനോ പക്ഷികള്‍ക്കോ ഷോക്കേറ്റില്ലെന്നാണ് തന്റെ വീടിനു പിറകിലെ വൈദ്യുത കമ്പിയില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മലേഷ്യന്‍ സ്വദേശി കിനാബലു പറയുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Top-Headlines, Video, Social-Media, Snake, Birds, Snake Chases Birds on Power Line

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia