city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പല്ലേക്കല്‍ ടെസ്റ്റില്‍ ഏകദിന ഇന്നിംഗ്‌സുമായി ധവാന്‍; ഒന്നാം വിക്കറ്റില്‍ ലോകേഷും രാഹുലും ചേര്‍ന്നുണ്ടാക്കിയത് പുതിയ റെക്കോര്‍ഡ്

പല്ലേക്കലെ: (www.kasargodvartha.com 12.08.2017) പല്ലേക്കല്‍ ടെസ്റ്റില്‍ ഏകദിന ഇന്നിംഗ്‌സുമായി ശിഖര്‍ ധവാന്‍. ശിഖര്‍ ധവാന്റെ സെഞ്ച്വറിയുടെയും ലോകേഷ് രാഹുലിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 329 റണ്‍സെന്ന നിലയിലാണ്.

ഒന്നാം വിക്കറ്റില്‍ ലോകേഷും രാഹുലും ചേര്‍ന്ന് പുതിയ റെക്കോര്‍ഡ് ഉണ്ടാക്കി. ശ്രീലങ്കയില്‍ സന്ദര്‍ശക ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് എന്ന ഖ്യാതിയോടെയാണ് ശിഖര്‍ ധവാനും ലോകേഷ് രാഹുലും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 188 റണ്‍സ് ആണ്. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച ധവാന്‍ 123 പന്തില്‍ 17 ബൗണ്ടറികളോടെ 119 റണ്‍സെടുത്തു. 96.74 റണ്‍ ശരാശരിയിലാണ് ധവാന്റെ സെഞ്ച്വറി നേട്ടം.

പല്ലേക്കല്‍ ടെസ്റ്റില്‍ ഏകദിന ഇന്നിംഗ്‌സുമായി ധവാന്‍; ഒന്നാം വിക്കറ്റില്‍ ലോകേഷും രാഹുലും ചേര്‍ന്നുണ്ടാക്കിയത് പുതിയ റെക്കോര്‍ഡ്

2011നു ശേഷം വിദേശ പര്യടനത്തിലെ രണ്ടു ടെസ്റ്റുകളില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപ്പണറായി ശിഖര്‍ ധവാന്‍ മാറുന്നതിനും ഈ മത്സരം സാക്ഷ്യം വഹിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകന്‍, ഒരു വിക്കറ്റുമായി ഫെര്‍ണാണ്ടോ എന്നിവരാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് വിലങ്ങിട്ടത്. വൃദ്ധിമാന്‍ സാഹ (13), ഹാര്‍ദിക് പാണ്ഡ്യ (ഒന്ന്) എന്നിവരാണ് ക്രീസില്‍.

Keywords:  World, news, cricket, Sports, India, Top-Headlines, SL make spirited comeback after Shikhar Dhawan, KL Rahul special; Ind 329/6 at stumps 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia