Arjun-Dhruv pair | സിംഗപൂര്‍ ഓപണ്‍: പുരുഷ ഡബിള്‍സില്‍ താരങ്ങളായി ഇന്‍ഡ്യയുടെ അര്‍ജുന്‍-ധ്രുവ് കപില സഖ്യം
Jul 14, 2022, 20:33 IST
സിംഗപൂര്‍: (www.kasargodvartha.com) ഇന്‍ഡ്യയുടെ യുവ പുരുഷ ഡബിള്‍സ് ജോഡികളായ എം ആര്‍ അര്‍ജുന്‍-ധ്രുവ് കപില സഖ്യം സിംഗപൂര്‍ ഓപണ്‍ സൂപര്‍ 500 ടൂര്‍ണമെന്റിന്റെ ക്വാര്‍ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 18-21, 22-20, 21-18 എന്ന സ്‌കോറിന് മലേഷ്യന്‍ ജോഡികളായ ഗോഹ് സെ ഫെയ്- നൂര്‍ ഇസ്സുദ്ദീന്‍ സഖ്യത്തെയാണ് ഇന്‍ഡ്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.
ക്വാര്‍ടര്‍ ഫൈനലില്‍ അര്‍ജുന്‍-ധ്രുവ് സഖ്യം പരിചയസമ്പന്നരായ ഇന്തോനേഷ്യന്‍ ജോഡികളായ മുഹമ്മദ് അഹ്സന്‍-ഹെന്ദര്‍ സെറ്റിയവാന്‍ എന്നിവരെ നേരിടും. നേരത്തെ ഇന്‍ഡ്യന്‍ താരങ്ങളായ സൈന നെഹ്വാള്‍, പി വി സിന്ധു, എച് എസ് പ്രണോയ് എന്നിവരും ക്വാര്‍ടര്‍ ഫൈനലില്‍ കടന്നിരുന്നു.
ലന്‍ഡന്‍ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവായ സൈന അഞ്ചാം സീഡായ ചൈനീസ് താരത്തെ 21-19, 11-21, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടം നേടിയത്. ഹൈദരാബാദില്‍ നിന്നുള്ള താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ചയായ പരിക്കുകളും ഫോമില്ലായ്മയും മൂലം നിരാശയിലായിരുന്നു. അതിനിടെയാണ് മികച്ച വിജയം സ്വന്തമാക്കാനായത്.

Keywords: News, World, Top-Headlines, Singapore-Open, Sports, India, International, Singapore Open 2022, Singapore Open: Arjun-Dhruv pair enter to QF.
< !- START disable copy paste -->