city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിലിക്കൺ വാലി ബാങ്കിനെ ഔദ്യോഗികമായി പാപ്പരായി പ്രഖ്യാപിക്കുന്നു

വാഷിംഗ്ടണ്‍: (www.kasargodvartha.com) കഴിഞ്ഞയാഴ്ച തകര്‍ന്ന അമേരിക്കന്‍ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കിന്റെ മാതൃസ്ഥാപനം പാപ്പരത്തത്തിന് അപേക്ഷ നല്‍കി. യുഎസ് നിയമത്തിന്റെ 11-ാം അധ്യായം പ്രകാരമാണ്  പാപ്പരത്വ സംരക്ഷണത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. ഇതിനർത്ഥം സിലിക്കണ്‍ വാലി ബാങ്ക് ഫിനാൻഷ്യൽ ഗ്രൂപ്പ് സ്വയം പാപ്പരായി പ്രഖ്യാപിച്ചു എന്നാണ്. യുഎസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. തകര്‍ച്ചയ്ക്ക് ശേഷം ബാങ്കിന്റെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. 

സിലിക്കണ്‍ വാലി ബാങ്കിന്റെ ആസ്തികള്‍ ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷൻ (FDIC) കണ്ടുകെട്ടിയതിനെ തുടർന്ന് മാതൃസ്ഥാപനമായ എസ് വി ബി ഫിനാൻഷ്യൽ ഗ്രൂപ്പിന് സിലിക്കൺ വാലി ബാങ്കുമായി ബന്ധമില്ല. എഫ്ഡിഐസിക്ക് ആസ്തികൾ വില്‍ക്കുന്നതില്‍ നിന്ന് പാപ്പരത്ത പ്രക്രിയ വ്യത്യസ്തമായിരിക്കും. അമേരിക്കയിലെ സാമ്പത്തിക മേഖലയില്‍ സ്ഥിരതയും പൊതുവിശ്വാസവും നിലനിര്‍ത്തുന്ന സ്വതന്ത്ര ഏജന്‍സിയാണ് എഫ്ഡിഐസി.
         
സിലിക്കൺ വാലി ബാങ്കിനെ ഔദ്യോഗികമായി പാപ്പരായി പ്രഖ്യാപിക്കുന്നു

2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചയായാണ് സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. അമേരിക്കയിലെ 16-ാമത്തെ വലിയ വായ്പാ ദാതാവായിരുന്നു സിലിക്കണ്‍ വാലി. ലോകമെമ്പാടുമുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശ്രയവുമായിരുന്നു ഈ ബാങ്ക്. സ്ഥാപനങ്ങള്‍ അവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.

മാര്‍ച്ച് എട്ടിന് പോര്‍ട്ട്ഫോളിയോയില്‍ നിന്ന് 21 ബില്യണ്‍ ഡോളര്‍ നിക്ഷേപങ്ങള്‍ 1.8 ബില്യണ്‍ ഡോളര്‍ നഷ്ടത്തില്‍ വിറ്റതായി പ്രഖ്യാപിച്ചു. ഓഹരി വിപണിയിലെ തകര്‍ച്ച സിലിക്കണ്‍ വാലി ബാങ്കില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് വര്‍ദ്ധിക്കുന്നതിന് കാരണമായി. മാര്‍ച്ച് ഒമ്പതിന് ബാങ്കിന്റെ ഓഹരികള്‍ 41 ശതമാനം ഇടിഞ്ഞു, 1998 ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയായിരുന്നു ഇത്.

രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ, ബാങ്കിലെ നിക്ഷേപകര്‍ക്ക് തിങ്കളാഴ്ച മുതല്‍ അവരുടെ നിക്ഷേപങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് ജോ ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം, രാജ്യത്തെ ബാങ്കിംഗ് പ്രതിസന്ധിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Latest-News, World, Top-Headlines, Bank, Business, Crisis, Silicon Valley Bank, Bankruptcy, SVB Financial Group, Silicon Valley Bank Officially Files For Bankruptcy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia