ഗെയിംസ് റെക്കോഡോടെ ഹീനയുടെ സ്വര്‍ണനേട്ടം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ 11-ാം സ്വര്‍ണം
Apr 10, 2018, 12:58 IST
ഗോള്‍ഡ് കോസ്റ്റ്: (www.kasargodvartha.com 10/04/2018) കോമണ്‍വെല്‍ത്ത് ഗെയിംസ് ആറാം ദിനം ഗെയിംസ് റെക്കോഡോടെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം ഹീന സിദ്ധു കരസ്ഥമാക്കി. 25 മീറ്റര്‍ പിസ്റ്റളിലാണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന വെള്ളി നേടിയിരുന്നു. ഹീനയുടെ സ്വര്‍ണ നേട്ടത്തോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 11 ആയി.
ഹീന 38 പോയിന്റ് നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ എലേന ഗാലിയാബോവിച്ചിനാണ് (35 പോയിന്റ്) വെള്ളി. മലേഷ്യയുടെ ആലിയ അസ്ഹാരി (26 പോയിന്റ്) വെങ്കലം നേടി. മറ്റൊരു ഇന്ത്യന്ത്യന്‍ താരമായ അനു സിങ്ങ് ആറാം സ്ഥാനത്തെത്തുകയു ചെയ്തു.
നേരത്തെ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ ഗഗന്‍ നാരംഗും ചെയ്ന്‍ സിങ്ങും നിരാശപ്പെടുത്തിയിരുന്നു. എട്ടു തവണ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഗഗന് ഏഴാം സ്ഥാനത്തും ചെയ്‌ന് സിങ്ങ് നാലാം സ്ഥാനത്തുമാണ് മത്സരം പൂര്‍ത്തിയാക്കിയത്.
അതേസമയം ബോക്‌സിങ്ങിലൂടെ ഇന്ത്യ ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. പുരുഷന്‍മാരുടെ ബോക്‌സിങ് 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പന്‍ഗാല്‍ സെമിയിലേക്ക് കടന്നിട്ടുണ്ട്. സ്‌കോട്‌ലന്‍ഡിന്റെ അഖീല്‍ അഹമ്മദിനെ തോല്‍പ്പിച്ചാണ് അമിത് സെമിയിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Sports, Gold, Boxing, Shooter Heena Sidhu wins gold in 25m pistol event