കടലതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 23 ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ഇന്തോനേഷ്യ പിടിച്ചുവെച്ചു; 5 മാസമായി കരുതല്‍ തടങ്കലില്‍, സഹായം തേടി നാല് മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍
Jul 16, 2019, 21:01 IST
കാസര്‍കോട്: (www.kasargodvartha.com 16.07.2019) കടലതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 23 ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ഇന്തോനേഷ്യ പിടിച്ചുവെച്ചു. ഇതോടെ അഞ്ചു മാസമായി കരുതല്‍ തടങ്കലില്‍ കഴിയുകയാണ് ഇവര്‍. ഇതില്‍ മൂന്ന് കാസര്‍കോട്ടുകാരും ഒരു പാലക്കാട് സ്വദേശിയും ഉള്‍പെടും. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് സിംഗപ്പൂരിനടുത്തുവെച്ച് ഇവരെ ഇന്തോനേഷ്യ നാവിക സേന പിടികൂടിയത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള മെയിന്റനന്‍സ് ജോലിക്കു ശേഷം സിംഗപ്പൂര്‍ തുറമുഖത്ത് ചരക്ക് കയറ്റാനായി കാത്തുനില്‍ക്കുന്നതിനിടയിലാണ് എം ടി എസ് ജി പേഗേസ് എന്ന ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിംഗ് കമ്പനിയുടെ കപ്പല്‍ ഇന്തോനേഷ്യന്‍ നാവിക സേന പിടികൂടിയത്. കാസര്‍കോട് ഉപ്പള നയാബസാര്‍ പാറക്കട്ടെയിലെ മൂസക്കുഞ്ഞി, മൊഗ്രാല്‍ കൊപ്പളത്തെ കലന്തര്‍, കാസര്‍കോട്ടെ അനൂപ് തേജ്, പാലക്കാട് പെരുഞ്ചിറയിലെ വിപന്‍ രാജ് എന്നിവരും ഗോവ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റുള്ളവരുമാണ് ഇപ്പോള്‍ തടങ്കലില്‍ കഴിയുന്നത്.
നൂറുകണക്കിന് കപ്പലുകള്‍ ചരക്ക് കയറ്റാനെത്തുന്ന സിംഗപ്പൂര്‍ തുറമുഖത്ത് ഊഴമെത്താന്‍ വൈകുന്നതുകൊണ്ട് അപകടാവസ്ഥ ഒഴിവാക്കാന്‍ കുറച്ചുദൂരം നങ്കൂരമിട്ടപ്പോഴാണ് തങ്ങളുടെ കടലതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് കപ്പല്‍ പിടികൂടിയത്. എമിഗ്രേഷന്‍ നിയമവും സുരക്ഷാ നിയമവും ലംഘിച്ചുവെന്നാരോപിച്ച് കപ്പല്‍ വിട്ടുകൊടുക്കാന്‍ ഇന്തോനേഷ്യന്‍ നാവിക സേന അനുവദിച്ചില്ല. അഞ്ചുമാസത്തിലധികമായി ഇതേതുടര്‍ന്ന് കപ്പലധികൃതര്‍ വിചാരണ നേരിടുകയാണ്. രണ്ടുമാസം മുമ്പ് ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ നാവികസേനയുടെ ഉദ്യോഗസ്ഥനും ഇന്തോനേഷ്യയിലെത്തുകയും എമിഗ്രേഷന്‍ വിഭാഗവുമായും നാവികസേനയുമായും ചര്‍ച്ച നടത്തി കപ്പല്‍ വിചാരണ കഴിയുന്നതുവരെ അവിടെ തന്നെ നിര്‍ത്തിയിടാനും ജോലിക്കാര്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കാനും ധാരണയായിരുന്നു. എന്നാല്‍ ഈ ധാരണ പിന്നീട് പാലിക്കാന്‍ ഇന്തോനേഷ്യന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം.
എന്തെങ്കിലും രീതിയിലുള്ള ഓഫറുകള്‍ പ്രതീക്ഷിച്ചായിരിക്കാം തങ്ങളെ തടങ്കലില്‍ വെച്ചിരിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വീണ്ടും ഇടപെട്ട് തങ്ങളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മെര്‍ച്ചന്റ്‌സ് നേവി ഓഫീസേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് എം പി ഉണ്ണിത്താനും വിദേശകാര്യ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഉണ്ണിത്താന്‍ അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, World, Ship with 23 Indians seized by Indonesia; Employees needs help
< !- START disable copy paste -->