city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ അഞ്ചംഗ സംഘത്തില്‍ മലയാളി സാന്നിദ്ധ്യമായി ശ്രുതി

ഫ്‌ലോറിഡ: (www.kvartha.com 17.11.2017) ഫ്‌ലോറിഡയും കേരളവും ശ്രുതിക്ക് ഒരുപോലാണ്. കടലും കായലും തീരങ്ങളും റോഡുകളും നിരനിരയായി നില്‍ക്കുന്ന തെങ്ങുകളും മലയാളികളും ഫ്‌ലോറിഡയിലുമുണ്ട്. ആറ് മാസത്തെ ഇന്റേണ്‍ഷിപ്പിനായി ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയിലെത്തിയ അഞ്ചംഗ സംഘത്തിലെ മലയാളി സാന്നിദ്ധ്യമാണ് 25കാരിയായ ശ്രുതി.

സെണ്ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളാസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് പ്ലാന്റ് സയന്‍സിലെ പി എച്ച് ഡി വിദ്യാര്‍ത്ഥിനിയാണ് ശ്രുതി. ഇന്ത്യയില്‍ നിന്നും ആകെ അഞ്ചുപേരാണ് സംഘത്തിലുള്ളത്. പൂനെ ഐ ഐ എസ് ഇ ആര്‍, മദ്രാസ് ഐ ഐ ടി, എന്‍ സി ബി എസ് ടി ഐ എഫ് ആര്‍ ബാംഗ്ലൂര്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് മറ്റ് നാലുപേര്‍.

ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ അഞ്ചംഗ സംഘത്തില്‍ മലയാളി സാന്നിദ്ധ്യമായി ശ്രുതി

പാലക്കാട് തത്തമംഗലം സ്വദേശിനിയാണ് ശ്രുതി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ 2005ലാണ് ശ്രുതിക്ക് ആറ് മാസത്തെ വ്യത്യാസത്തില്‍ തന്റെ മാതാപിതാക്കളെ നഷ്ടമാകുന്നത്. പ്രണയവിവാഹമായതിനാല്‍ ശ്രുതിയെ ഏറ്റെടുക്കാന്‍ ബന്ധുക്കളും മടിച്ചു. ശ്രുതിയെ ഒരു ഡോക്ടറാക്കാനായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ റാങ്ക് ലിസ്റ്റിലെ 7000 ല്‍ ആയിരുന്ന ശ്രുതി ഡോക്ടറേറ്റ് എടുത്ത് ഡോക്ടറാകാന്‍ തീരുമാനിക്കുകയായിരുന്നു.

മാതളനാരങ്ങ കൃഷിയിലാണ് ശ്രുതി റിസേര്‍ച്ച് നടത്തുന്നത്. മാതള നാരങ്ങ ചെടികളെ ബാധിക്കുന്ന ബാക്ടീരിയക്ക് ഫലപ്രദമായ പോംവഴികള്‍ കണ്ടെത്താനാണ് ശ്രുതിയുടെ ശ്രമങ്ങള്‍.

മാതളനാരങ്ങ ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ വിളയുടെ 70 മുതല്‍ 80 ശതമാനം വരെ വിളവ് ബാക്ടീരിയ ബാധ നശിപ്പിക്കുന്നു.

പ്ലാന്റ് പാത്തോളജി പ്രൊഫ ഫ്രാങ്ക് വൈറ്റിന്റെ കൂടെയാണ് ശ്രുതിയുടെ റിസേര്‍ച്ച്.

SUMMARY: "In 2016, when I visited Solapur, where pomegranate is cultivated, farmers said they had to burn down their entire fields in 2014 to curb the spread of disease," Sruthi said.

Keywords: Education, Sruthi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia