കോവിഡ് -19 പടരുന്നതിനിടെ നഗരം ഭക്ഷ്യക്ഷാമ ഭീഷണിയില്‍; ഭക്ഷണങ്ങള്‍ക്കായി ഷാങ്ഹായ് പ്രദേശവാസികള്‍ ജനാലകളിലൂടെ നിലവിളിക്കുന്നു, പ്രതിഷേധ വീഡിയോ വൈറല്‍
Apr 10, 2022, 22:02 IST
ബീജിങ്: (www.kasargodvartha.com 10.04.2022) ചൈനയിലെ ഷാങ്ഹായില്‍ കോവിഡ് -19 കേസുകള്‍ പടരുന്നതിനാല്‍ സര്‍കാര്‍ 26 ദശലക്ഷം ജനങ്ങളുള്ള നഗരത്തില്‍ കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പെടുത്തി ദിവസങ്ങളായി. എന്നാല്‍ ലോക്ഡൗണിന് ഇളവ് നല്കുന്ന നീക്കങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ആളുകള്‍ ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും ഇല്ലാതെ വലയുന്നതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. പലരും പട്ടിണിയുടെ വക്കിലാണെന്നും റിപോര്‍ടില്‍ പറയുന്നു.
ഭക്ഷണവും വൈദ്യസഹായവും ലഭിക്കാത്തതിനാല്‍ ഷാങ്ഹായിലെ ജനങ്ങള്‍ പരാതിപ്പെടുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനകം തന്നെ പ്രചരിക്കുന്നുണ്ട്. വീടിന് പുറത്തിറങ്ങുന്നതില്‍ നിന്ന് വിലക്കപ്പെട്ട അവര്‍ തങ്ങളുടെ ബാല്കണിയില് കയറി നിലവിളിക്കുകയും പാടുകയും ചെയ്യുന്നു.
ഷാങ്ഹായ് നിവാസികള്‍ അവരുടെ ബാല്കണിയില് നിന്നും ജനാലകളിലൂടെയും തങ്ങളുടെ നിസഹായ അവസ്ഥ വിളിച്ചുപറയുമ്പോള്‍, 'സ്വാതന്ത്ര്യത്തിനായുള്ള നിങ്ങളുടെ ആഗ്രഹം നിയന്ത്രിക്കുക' എന്നായിരുന്നു ഗവണ്മെന്റിന്റെ പ്രതികരണം.
ഒരു ഡിസ്റ്റോപ്പിയന്‍ സയന്‍സ് ഫിക്ഷന്‍ സിനിമയിലെ പോലെ, അധികാരികള്‍ നഗരത്തില്‍ ഡ്രോണുകള്‍ വിന്യസിച്ചതായി ആരോപിക്കപ്പെടുന്നു, അതിലൂടെയാണ് 'ആത്മാവിന്റെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം നിയന്ത്രിക്കുക, പാടാന്‍ ജനാല തുറക്കരുത്. പകര്‍ചവ്യാധി പടരാനുള്ള സാധ്യതയുണ്ട്. ' എന്ന സന്ദേശം നല്‍കുന്നത്.
ഏപ്രില്‍ ഒന്ന് മുതല്‍ ഷാങ്ഹായ് മുഴുവനും അടച്ചിട്ടിരിക്കുകയാണ്. നഗരത്തിന്റെ കിഴക്കന്‍ പ്രദേശം മാര്ച് 28 മുതല്‍ കൂടുതല്‍ സമയം അടച്ചിട്ടു. ജനങ്ങളെ സഹായിക്കാന്‍ ദേശീയ സര്‍കാര്‍ മറ്റ് പ്രവിശ്യകളില്‍ നിന്ന് 2,000 മിലിടറി ഡോക്ടര്‍മാരെയും 10,000 ആരോഗ്യ പ്രവര്‍ത്തകരെയും അയച്ചിട്ടുണ്ട്.
പരിശോധനയും ചികിത്സയും ആരോഗ്യ പ്രവര്‍ത്തകരെയും ബാധിക്കുന്നു. ട്വിറ്ററില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഒരു ഡോക്ടറെ രോഗികള്‍ ഐസൊലേഷന്‍ പുറത്താക്കുന്നത് കാണാം.

Keywords: Shanghai locals scream from windows, protest as city faces food shortage amid Covid-19 spike | Viral Videos, China, News, COVID-19, Laptop-Reviews, Health, Report, World, Video.What the?? This video taken yesterday in Shanghai, China, by the father of a close friend of mine. She verified its authenticity: People screaming out of their windows after a week of total lockdown, no leaving your apartment for any reason. pic.twitter.com/iHGOO8D8Cz
— Patrick Madrid ✌🏼 (@patrickmadrid) April 9, 2022