city-gold-ad-for-blogger

ഒമാനിലെ സോഹാറില്‍ അക്രമം നടത്തിയ നിരവധി യുവാക്കള്‍ അറസ്റ്റില്‍

സോഹാര്‍: (www.kasargodvartha.com 27.05.2021) ഒമാനിലെ സോഹാറില്‍ അക്രമം നടത്തിയ നിരവധി യുവാക്കള്‍ അറസ്റ്റില്‍. തൊഴില്‍ പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒമാന്‍ സ്വദേശികളായ യുവാക്കള്‍ നടത്തിവന്നിരുന്ന കുത്തിയിരിപ്പ് സമര സംഘത്തിലെ ചിലര്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിനാണ് റോയല്‍ ഒമാന്‍ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. 

സ്വകാര്യ വ്യക്തികളുടെ കടകള്‍, വാഹനങ്ങള്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ കവര്‍ച്ച നടത്തുകയും പൊതുസ്ഥലങ്ങളില്‍ തീ ഇടുകയും ചെയ്ത യുവാക്കളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സുരക്ഷാ പൊലീസുകാരെയും വഴിയാത്രക്കാരെയും റോഡ് ഉപയോക്താക്കളെയും ആക്രമിക്കുകയും പൊതുനിരത്തുകള്‍  തടയുകയും ചെയ്തിരുന്നുവെന്നും റിപോര്‍ടുകളുണ്ടായിരുന്നു. അതേസമയം അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഒമാനിലെ സോഹാറില്‍ അക്രമം നടത്തിയ നിരവധി യുവാക്കള്‍ അറസ്റ്റില്‍

Keywords: News, World, Top-Headlines, Attack, Arrest, Police, Youth, Oman, Several arrested in Sohar for vandalism, blocking roads

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia