കടലില്‍ തകര്‍ന്നുവീണ ഇന്തൊനീഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു
ജക്കാര്‍ത്ത: (www.kasargodvartha.com 10.01.2021) കടലില്‍ തകര്‍ന്നുവീണ ഇന്തൊനീഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു. 50 യാത്രക്കാരും 12 ജീവനക്കാരുമായി ശനിയാഴ്ച ഉച്ചയ്ക്കു ജക്കാര്‍ത്തയില്‍നിന്നു പറന്നുയര്‍ന്ന ശ്രീവിജയ എയറിന്റെ ബോയിങ് 737500 വിമാനമാണ് തകര്‍ന്നു വീണത്. പറന്നുപൊങ്ങി 11,000 അടി വരെ എത്തിയശേഷം പെട്ടെന്നു താഴേക്കു പതിക്കുകയായിരുന്നു.
ബോണിയോ ദ്വീപിലെ പോണ്ട്യാനക്കിലേക്ക് 2.36നു പുറപ്പെട്ട വിമാനവുമായുള്ള റഡാര്‍ ബന്ധം 2.40ന് നഷ്ടമായി. യാത്രക്കാരില്‍ 7 പേര്‍ കുട്ടികളാണ്. അപകടകാരണം വ്യക്തമല്ല. ജക്കാര്‍ത്തയ്ക്കു സമീപമുള്ള ദ്വീപുസമൂഹത്തിനരികെ മൂന്നരയോടെ മത്സ്യത്തൊഴിലാളികളാണ് കടലില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Keywords: News, World, fishermen, Sea, Search, Passenger, Indonesian, Plane, Crashed, Top-Headlines, Search for the passengers of the Indonesian plane that crashed in the sea continues