യെമനില്‍ സൗദിയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു; ഹൂതി വിമതര്‍ വെടിവച്ചിട്ടതാണെന്ന് സൂചന
Feb 16, 2020, 10:47 IST
അല്‍ജൗഫ്: (www.kasargodvartha.com 16.02.2020) യെമനില്‍ സൗദിയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. യെമനിലെ വടക്കന്‍ പ്രവശ്യയായ അല്‍ ജൗഫിലാണ് സംഭവം. ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി-യുഎഇ സഖ്യം നടത്തിയ സൈനിക നീക്കത്തിനിടെയാണ് അപകടം നടന്നത്. ഹൂതി വിമതരാണ് വിമാനം വെടിവച്ചിട്ടതെന്നാണ് സൂചന.
ടൊര്‍ണാഡോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍ പെട്ട യുദ്ധവിമാനമാണ് തകര്‍ന്നത്.വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 31ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തു.
Keywords: News, World, Attack, Death, Injured, Saudi, Fighter, Jet, Yemen, Saudi fighter jet crashes in northern Yemen