Iqama | സൗദി അറേബ്യയിൽ ഇഖാമ കാലാവധി കഴിഞ്ഞ പ്രവാസിക്ക് എക്സിറ്റ് വിസ ലഭിക്കുമോ? നിയമ വിദഗ്ധർ പറയുന്നത് ഇങ്ങനെ
Mar 23, 2024, 10:11 IST
റിയാദ്: (KasaragodVartha) സാധുതയുള്ള ഇഖാമയോ റസിഡൻസി പെർമിറ്റോ ഇല്ലാതെ ഒരു പ്രവാസിക്ക് സൗദി അറേബ്യയിൽ ഫൈനൽ എക്സിറ്റ് വിസ ലഭിക്കില്ലെന്ന് സൗദി നിയമ വിദഗ്ധർ. ഇഖാമ പുതുക്കുന്നത് വരെ ഒരു പ്രവാസിക്കും ഫൈനൽ എക്സിറ്റ് വിസ ലഭിക്കില്ലെന്ന് അഭിഭാഷകനായ സിയാദ് അൽ ഷലാൻ ടിക് ടോക്ക് വീഡിയോയിൽ പറഞ്ഞു. രണ്ട് വർഷം മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞ പ്രവാസിക്ക് ഫൈനൽ എക്സിറ്റ് വിസ ലഭിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എന്നാൽ, സൗദി അറേബ്യയിൽ കാലാവധി കഴിഞ്ഞ ഇഖാമ കൈവശം വച്ചിരിക്കുന്നത് അറസ്റ്റിന് കാരണമല്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ഇഖാമയുടെ കാലാവധി തീർന്നത് കൊണ്ട് ഒരു പ്രവാസിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരമില്ലെന്ന് അൽ ഷാലാൻ മുമ്പ് പറഞ്ഞിരുന്നു. യഥാസമയം ഇഖാമ പുതുക്കിയില്ലെങ്കിൽ പിഴ ചുമത്താം. രാജ്യത്ത് പ്രവേശിച്ച് പരമാവധി 90 ദിവസത്തിനുള്ളിൽ റസിഡൻ്റ് ഐഡി നേടുന്നതിൽ പരാജയപ്പെടുന്ന പ്രവാസിക്ക് 500 റിയാൽ പിഴ ചുമത്തും.
വിദേശികൾക്ക് സർക്കാർ പ്ലാറ്റ്‌ഫോമായ അബ്‌ഷർ അല്ലെങ്കിൽ മുഖീം പോർട്ടൽ വഴി ബന്ധപ്പെട്ട ഫീസ് അടച്ചതിന് ശേഷം ഇഖാമയ്ക്കു അപേക്ഷിക്കാം. മെഡിക്കൽ പരിശോധനയും ഇതിന് ആവശ്യമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു. 2021-ൽ ആരംഭിച്ച പുതിയ സംവിധാനത്തിന് കീഴിൽ ഇഖാമയുടെ ഡിജിറ്റൽ പകർപ്പ് സ്മാർട്ട്‌ഫോണുകളിൽ സംരക്ഷിക്കാനും കഴിയും.
ഇഖാമ ഫീസ് ത്രൈമാസത്തിലോ ദ്വിവാർഷികത്തിലോ അടയ്ക്കാം. ഏകദേശം 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയിൽ വലിയൊരു വിഭാഗം പ്രവാസികൾ താമസിക്കുന്നത്. സമീപകാല സെൻസസ് പ്രകാരം, രാജ്യത്തിൻ്റെ മൊത്തം ജനസംഖ്യയുടെ 13.4 ദശലക്ഷം അല്ലെങ്കിൽ 41.5 ശതമാനം വിദേശികളാണ്.

Keywords: Saudi Arabia, Iqama, Gulf, Residency Permit, Non-Resident, Final Exit Visa, Legal Experts, Arrest, Police, Foreigners, Fees, Saudi Arabia: Valid iqama a must for final exit visa.