Accident | സഊദിയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; മലയാളി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
റിയാദ്: (www.kasargodvartha.com) കാറും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആലുവ ദേശം സ്വദേശി ശംസുദ്ദീന്‍ തുമ്പലകത്ത് (52) ആണ് മരിച്ചത്. ഹാഇലിലേക്കുള്ള യാത്രാമധ്യേ അല്‍ ഹുമിയാത് എന്ന സ്ഥലത്തുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഹാഇലിലേക്ക് വാഹനവുമായി ഓട്ടം പോയതായിരുന്നു ശംസുദ്ദീന്‍. അദ്ദേഹം ഓടിച്ചിരുന്ന കാര്‍ അല്‍ ഹുമിയാത്തില്‍ വെച്ച് ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു.
അല്‍ഖര്‍ജില്‍ രണ്ട് പതിറ്റാണ്ടിലേറെയായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇപ്പോള്‍ അല്‍ഖസറ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്.
Keywords: Riyadh, news, World, Top-Headlines, Accident, Death, Road, Saudi Arabia: Malayali expatriate died in road accident.