city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Public Holiday | സഊദിയുടെ 93-ാം ദേശീയ ദിനം: പൊതുഅവധി പ്രഖ്യാപിച്ചു

റിയാദ്: (www.kasargodvartha.com) സഊദിയുടെ 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഈ മാസം 23ന് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും ഔദ്യോഗിക അവധിയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമാവലിയിലെ 24-ാം വകുപ്പ് തൊഴിലുടമകള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

'ഞങ്ങള്‍ സ്വപ്നം കാണുകയും നേടുകയും ചെയ്യുന്നു' എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ ദേശീയ ദിനമെന്ന് ജെനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (GAE) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍കി അല്‍ ശെയ്ഖ് നേരെത്തെ അറിയിച്ചിരുന്നു.

നജ്ദ്, ഹിജാസ് എന്നീ രാജ്യങ്ങളുടെ ഏകീകരണത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 23-ന് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നു. 1932-ല്‍ രാഷ്ട്രങ്ങള്‍ ലയിച്ച് രാജ്യം രൂപീകരിച്ചു. പരമ്പരാഗത പ്രവര്‍ത്തനങ്ങള്‍, അലങ്കാരങ്ങള്‍, പതാകകള്‍ എന്നിവ ഉപയോഗിച്ച് രാജ്യത്തുടനീളം ദേശീയദിനം ആഘോഷിക്കുന്നു.

Public Holiday | സഊദിയുടെ 93-ാം ദേശീയ ദിനം: പൊതുഅവധി പ്രഖ്യാപിച്ചു

Keywords: Saudi Arabia announces public holiday for National Day 2023: Report, Saudi Arabia, Riyadh, News, National Day 2023,  Announces Public Holiday, Media, Report, Flag, World News.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia