അപ്രതീക്ഷിത പ്രതിസന്ധി; സാംസംഗ് ഇലക്ട്രോണിക്‌സ് കമ്പനി സിഇഒ ക്വാന്‍ ഓ ഹ്യൂന്‍ രാജിവെച്ചു
Oct 14, 2017, 11:20 IST
(www.kasargodvartha.com 14.10.2017) കമ്പനിയിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധി കാരണം സാംസംഗ് ഇലക്ട്രോണിക്‌സ് കമ്പനി സിഇഒ ക്വാന്‍ ഓ ഹ്യൂന്‍ രാജിവെച്ചു. ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. കമ്പനിയുടെ പരമോന്നത പദവിയിലേക്ക് ഹ്യൂന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം രാജിവെച്ചതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.
സാംസംഗ് തലവന്‍ ജെയ് വൈ ലീ കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം നിരവധി പ്രമുഖര്‍ സാംസംഗ് ഇലക്ട്രോണിക്‌സ് കമ്പനിയില്‍ നിന്ന് രാജി വെച്ചിരുന്നു. ലീക്ക് പകരം ഹ്യൂന്‍ കമ്പനിയുടെ ചുമതല ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അഭിവാജ്യഭാഗമായ ചിപ്പുകളുടെ മേഖലയാണ് ഹ്യൂന്‍ കൈകാര്യം ചെയ്തിരുന്നത്. ചിപ്പുകളിലെ നവീകരണമാണ് സാംസങ് കമ്പനി ഉന്നതിയിലെത്താനുള്ള പ്രധാനകാരണം.
മേഖലയിലെ പ്രവര്‍ത്തനമികവ് കാരണം മിസ്റ്റര്‍ ചിപ്പ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Resigned, Crisis, Samsung Electronics CEO resigns over 'unprecedented crisis'.