ലോകത്തെ ആശങ്കയിലാക്കി യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ; തുടക്കിമിട്ട് വ്യോമാക്രമണം
മോസ്കോ: (www.kasargodvartha.com 24.02.2022) യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യോമാക്രമണം തുടങ്ങിയതായി റിപോര്‍ടുണ്ട്. ഡോണ്ബോസിലേക്ക് കടക്കാനാണ് സൈന്യത്തിന് പുടിന് നിര്‍ദേശം നല്‍കിയത്. പുടിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ സഹായം യുക്രൈന് തേടിയിട്ടുണ്ട്.
യുക്രൈനിലെ പല മേഖലകളിലും മിസൈലുകള്‍ പതിച്ചു. ഉഗ്ര സ്ഫോടനങ്ങള്‍ പല ഭാഗത്ത് നിന്ന് റിപോര്‍ട് ചെയ്യപ്പെടുന്നു. രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചതായി പുടിന് പ്രഖ്യാപിച്ചത്. തടയാന്‍ ശ്രമിക്കുന്നവര്‍ സൈന്യം മറുപടി നല്‍കുമെന്ന് പുടിന് പറഞ്ഞു. ഇടപെട്ടാല്‍ ഇതുവരെ കാണാത്ത തരത്തില്‍ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിന് എന്തിനും റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സൈനിക നടപടി പുടിന് പ്രഖ്യാപിച്ചതിന് പിന്നാലെ ക്രീവില്‍ തുടര്‍ചയായി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ബിബിസി റിപോര്‍ട് ചെയ്യുന്നു. രാജ്യത്തെവിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടക്കുന്നുവെന്നും വാര്‍ത്തകളുണ്ട്.
Keywords: Mosco, News, World, Ukraine, Report, President, Russia, Putin, Announces, Military operation, Ukraine, War, Russia's Putin announces military operation in Ukraine.