city-gold-ad-for-blogger

പറന്നുയരുന്നതിനിടെ എൻജിൻ തകരാർ; പരിശീലനപ്പറക്കലിനിടെ റഷ്യയുടെ ടിയു 95 ബോംബർ വിമാനം തകർന്നുവീണ് 6 സൈനികർ മരിച്ചു

Russian nuclear-capable Tu-95 bomber crashes during training flight in Amur region; 6 soldiers died
Photo Credit: X/ Sachin Unfiltered


● നാല് ടർബോപ്രോപ്പ് എൻജിനുകളുള്ള ബോംബർ വിമാനമാണ് ടിയു 95
● ശീതയുദ്ധ കാലം മുതൽ റഷ്യൻ വ്യോമസേനയുടെ ഭാഗമാണ് ഈ ബോംബർ വിമാനം
● 2025 ജൂണിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിലും നിരവധി ടിയു 95 വിമാനങ്ങൾ തകർന്നിരുന്നു

മോസ്കോ: (KasargodVartha) പരിശീലനപ്പറക്കലിനിടെ റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ള ബോംബർ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന ആറ് സൈനികർ മരിച്ചു. അപകടത്തിൽനിന്ന് ഒരാൾ രക്ഷപ്പെട്ടിട്ടുണ്ട്. റഷ്യയുടെ കിഴക്കൻ അമൂർ മേഖലയിലാണ് അപകടം സംഭവിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പരിശീലന ദൗത്യത്തിൻ്റെ ഭാഗമായി പറന്നുയരുന്നതിനിടെ 'ടിയു 95' ബോംബർ വിമാനം എൻജിൻ തകരാർ മൂലം തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിശദീകരണം.

ശീതയുദ്ധ കാലത്തെ റഷ്യൻ വിമാനം

റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ളതും നാല് ടർബോപ്രോപ്പ് എൻജിനുകളുമുള്ള ബോംബർ വിമാനമാണ് ടിയു 95. ശീതയുദ്ധ കാലം മുതൽ റഷ്യൻ വ്യോമസേനയുടെ ശക്തികേന്ദ്രമായി തുടരുന്ന ഈ യുദ്ധവിമാനത്തെ യുക്രെയ്നെതിരെ സാധാരണ ക്രൂയിസ് മിസൈലുകൾ തൊടുക്കുന്നതിനായി റഷ്യൻ സൈന്യം ഉപയോഗിച്ചുവരികയാണ്.

സ്പൈഡർവെബ് ഓപ്പറേഷൻ

കഴിഞ്ഞ വർഷം (2025 ജൂണിൽ) യുക്രെയ്ൻ നടത്തിയ 'സ്പൈഡർവെബ്' ഓപ്പറേഷനിൽ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യൻ വ്യോമസേനയുടെ നിരവധി ടിയു 95 വിമാനങ്ങൾ തകർക്കുകയും തകരാറിലാക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Russian bomber Tu 95 crashed during a training flight in Amur region killing 6 soldiers.

#RussiaCrash #Tu95Bomber #RussianAirForce #AmurRegion #InternationalNews #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia