30 വര്‍ഷം മുമ്പ് 'മരിച്ച'യാളെ കണ്ടെത്തി
Jun 2, 2018, 23:10 IST
മോസ്‌കോ: (www.kasargodvartha.com 02.06.2018) 30 വര്‍ഷം മുമ്പ് 'മരിച്ച'യാളെ കണ്ടെത്തി. 1987ല്‍ വിമാനം തകര്‍ന്ന് മരിച്ചെന്ന് കരുതിയ പൈലറ്റിനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശ കാലത്ത് വിമാനം തകര്‍ന്നു വീണ് കാണാതായ പൈലറ്റ് മരിച്ചെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുമാണ് മുതിര്‍ന്ന റഷ്യന്‍ സൈനികരുടെ കൂട്ടായ്മയുടെ തലവനായ വാലെറി വോസ്‌ട്രോടിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പൈലറ്റിന്റെ പേര് വാലെറി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, പൈലറ്റ് ജീവിച്ചിരിക്കുന്നതായും വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. 1987 ല്‍ തകര്‍ന്ന വിമാനത്തിന്റെ പൈലറ്റായ ഇദ്ദേഹത്തിന് ഇപ്പോള്‍ 60ലേറെ പ്രായമുണ്ടെന്നും പാകിസ്താനിലാണ് ഇപ്പോഴുള്ളതെന്നുമാണ് നിഗമനം. അഫ്ഗാന്‍ യുദ്ധകാലത്ത് പാകിസ്താനില്‍ തടവുകാരുടെ ക്യാമ്പുകള്‍ സജ്ജീകരിച്ചിരുന്നു. അങ്ങനെയാണ് ഇദ്ദേഹം ഇവിടെയെത്തിയത്.
1979നും 1989നുമിടയില്‍ 125 സോവിയറ്റ് വിമാനങ്ങള്‍ തകര്‍ന്നതായാണ് കണക്ക്. യുദ്ധത്തിനിടെ 300ഓളം സൈനികരെ കാണാതാവുകയും ചെയ്തിരുന്നു. ഇവരില്‍ 30 പേരെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങയിരുന്നെങ്കിലും മറ്റു ചിലര്‍ അഫ്ഗാനില്‍ തന്നെ തങ്ങിയിരുന്നെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Top-Headlines, news, Death, collapse, Russian Pilot Found Alive 30 Years After Shot Down In Afghanistan