Plane crash | റഷ്യയിൽ സൈനിക വിമാനം തീപിടിച്ച് തകർന്നുവീണു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റിപ്പോർട്ട്
Mar 12, 2024, 17:17 IST
മോസ്‌കോ: (KasargodVartha) റഷ്യൻ സൈനിക വിമാനം തീപിടിച്ച് തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന 15 പേരും മരിച്ചതായാണ് റിപ്പോർട്ട്. മോസ്കോയുടെ വടക്കുകിഴക്കൻ ഇവാനോവോ മേഖലയിലാണ് സംഭവം. സൈനിക ചരക്ക് വിമാനമാണ് അപകടത്തിൽ പെട്ടത്.
പറന്നുയർന്ന ഉടൻ തന്നെ ഐഎൽ-76 വിമാനം തകർന്നു വീണതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിന്റെ ഒരു എൻജിനിൽ തീപിടിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീപിടിച്ച എൻജിനുമായി വിമാനം വട്ടമിട്ടു പറക്കുന്നതും പുകപടലം ആകാശത്തേക്ക് ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം.
യുക്രേനിയൻ യുദ്ധത്തടവുകാരുമായി പോയ റഷ്യൻ സൈനിക വിമാനം തകർന്ന് വീണുണ്ടായ അപകടത്തിന് ഒരു മാസത്തിന് ശേഷമാണ് സമാനമായ സംഭവം വീണ്ടും നടന്നിരിക്കുന്നത്. 65 യുക്രെയ്ൻ യുദ്ധത്തടവുകാർ ഉൾപ്പെടെ 74 പേർ ജനുവരി 24നുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. സൈനികരെയും ഉപകരണങ്ങളും ആയുധങ്ങളും എയർലിഫ്റ്റ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത വിമാനമാണ് തകർന്നുവീണ ഐ എൽ -76 വിമാനം.
BREAKING: Large Russian military plane crashes near Ivanovo, northeast of Moscow pic.twitter.com/di4pnpJxKh
— BNO News (@BNONews) March 12, 2024
യുക്രേനിയൻ യുദ്ധത്തടവുകാരുമായി പോയ റഷ്യൻ സൈനിക വിമാനം തകർന്ന് വീണുണ്ടായ അപകടത്തിന് ഒരു മാസത്തിന് ശേഷമാണ് സമാനമായ സംഭവം വീണ്ടും നടന്നിരിക്കുന്നത്. 65 യുക്രെയ്ൻ യുദ്ധത്തടവുകാർ ഉൾപ്പെടെ 74 പേർ ജനുവരി 24നുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. സൈനികരെയും ഉപകരണങ്ങളും ആയുധങ്ങളും എയർലിഫ്റ്റ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത വിമാനമാണ് തകർന്നുവീണ ഐ എൽ -76 വിമാനം.
Keywords: News, World, Russia, Plane, Crashed, Military, Ukraine, Moscow, Ivanovo, Russian military plane crashes after it turns into flames, all personnel on board killed.